21 Jan, 2025
1 min read

ചടുലം തീവ്രം, വിസ്മയിപ്പിക്കുന്ന ത്രില്ലിംഗ് അനുഭവം, ചാക്കോച്ചന്‍റേയും പെപ്പേയുടേയും ഇതുവരെ കാണാത്ത വേഷങ്ങൾ; ‘ചാവേർ’; റിവ്യൂ വായിക്കാം

ആദ്യ രണ്ട് സിനിമകളിലൂടെ തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ സംവിധായകന്‍ ആണ് ടിനു പാപ്പന്‍. അദ്ദേഹത്തിന്റെ പുതിയൊരു പടം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിനിമാസ്വാദകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന സിനിമ ആയിരിക്കുകയാണ് ചാവേര്‍. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ടിനുവും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകരുക ആയിരുന്നു.  ചിത്രത്തിന്റെ റിവ്യൂ വായിക്കാം. പൂർണരൂപം ആദിമധ്യാന്തം പിരിമുറുക്കമുള്ളൊരു ത്രില്ലിംഗ് അനുഭവം നൽകിയിരിക്കുകയാണ് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ടീമിന്‍റെ ‘ചാവേർ’. കഥയുടെ […]

1 min read

ചാവേർ തീയറ്ററുകളില്‍: ആദ്യ ഗാനം ‘പൊലിക പൊലിക’ പുറത്തിറങ്ങി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ നടി സംഗീതയുമെത്തുന്നുണ്ട്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറും വളരെ വൈറലായിരുന്നു.   ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ ആദ്യ ഗാനം […]

1 min read

‘എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം’; വന്ദേഭാരതില്‍ യാത്ര ചെയ്ത് ചാക്കോച്ചന്‍ 

ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയില്‍ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതല്‍ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതില്‍ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. ഈ അവസരത്തില്‍ മലയാളികളുടെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും […]

1 min read

‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]

1 min read

‘ചാവേറി’ന്‍റെ ത്രസിപ്പിക്കുന്ന ട്രെയിലർ പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ താരങ്ങളും

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി […]

1 min read

ത്രസിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍…! 

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍. ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്ലറോ, ഗാനങ്ങളോ പുറത്തു വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ട്രെയ്‌ലര്‍ പുറത്തുവിടുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം […]

1 min read

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]