22 Dec, 2024
1 min read

ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്

‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]

1 min read

‘വില്ലനായും, സഹനടനായും, നായകനായും, ഹാസ്യനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പകരം വയ്ക്കാനില്ലാത്ത നടന്‍ ബിജു മേനോന്‍’ ; കുറിപ്പ് വൈറല്‍

68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിന് ബിജു മേനോനും അര്‍ഹനായി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍(ബിജു മേനോന്‍), മികച്ച സംവിധായകന്‍(സച്ചി) എന്നിങ്ങനെയാണ് ചിത്രം വാരി കൂട്ടിയ പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം രഗീത് കെ ബാലന്‍ എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ നടന്‍ ബിജു മേനോനെ കുറിച്ച് എഴുതിയ […]

1 min read

ഇന്ദ്രൻസിനെ തള്ളി ജൂറി ചെയർമാൻ; ഹോം അവസാനഘട്ടത്തിലേക്ക് എത്തിയില്ലെന്ന്  സെയ്ദ് മിര്‍സ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ അവാർഡ് നിർണയിച്ച ജൂറിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. സർക്കാർ അനുകൂലികളെ പ്രത്യേകം പരിഗണിച്ച് അവർക്ക് അവാർഡ് നൽകി എന്നാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പറയുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി നടൻ ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു. എന്നാൽ അവാർഡ് നിർണയത്തിൽ നിന്നും  ഹോം സിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ സെയ്ദ് അഖ്തര്‍ മിര്‍സ. എല്ലാ ജൂറി […]

1 min read

ഇന്ദ്രൻസിന്റെ ഫോട്ടോ ഷെയർ ചെയ്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ.. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായ ചിലർക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡിന് അർഹനായ വരെ അനുകൂലിച്ചും പിന്തുണച്ചും ഉള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത്. അവാർഡ് ലഭിച്ചവർക്ക് ആശംസകൾ നേരുന്നതിന് പുറമേ അവാർഡ് നിർണയത്തിൽ തൃപ്തരല്ലാത്തവർ ചില പ്രതിഷേധങ്ങളും നടത്തുന്നുണ്ട്. അതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഉണ്ട്. ഇടതുപക്ഷ അനുഭാവികളെ അവാർഡിൽ പ്രത്യേകം പരിഗണിച്ചു എന്നും അവർക്ക് അവാർഡുകൾ നൽകി എന്നുമുള്ള വിമർശനങ്ങളാണ് കൂടുതലായും ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലുമാണ് സോഷ്യൽ മീഡിയയിൽ […]