26 Dec, 2024
1 min read

ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം…! 

തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഷാരൂഖ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലത്തോളം നീണ്ടു നിന്ന ഇടവേള അവസാനിപ്പിക്കുന്നത്. പഠാന്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇനി ഇന്ത്യന്‍ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷന്‍ റിപ്പോര്‍ട്ടിനാണ്. ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ എത്ര കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാല്‍ സിനിമയിലെ നായകന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാകും. ഇപ്പോഴിതാ […]

1 min read

ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്‌ലി ബി ടൗണിലെ പ്രമുഖര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രംഗത്ത് നിന്നും വന്ന അറ്റ്‌ലി ഷാരൂഖിനെ വെച്ച് ജവാന്‍ എന്ന സിനിമ ചെയ്ത് വന്‍ ഹിറ്റടിച്ചിരിക്കുന്നത്. റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ […]

1 min read

ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ജവാന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ […]