asianet
മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ് മൂവീസ്!
നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തേയും രണ്ടാമത്തേയും 100 കോടി ചിത്രങ്ങളും അദ്ദേഹത്തിന്റെ പേരില് തന്നെയാണ് ഉള്ളത്. ലൂസിഫര്‍ 200 കോടി കളക്ട് ചെയ്തിരുന്നു. 1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആ ചിത്രം […]
NEW RECORD!! ഏഷ്യാനെറ്റിൽ പുതുചരിത്രം രചിച്ച് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’!!
ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചുവെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. മലയാളം, […]
മിനിസ്‌ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഈ ചിത്രത്തിന് വിദേശങ്ങളിലടക്കം തിയേറ്ററുകളില്‍ മികച്ച് തുടക്കമായിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മിനിസ്‌ക്രീനില്‍ […]
CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ാം പതിപ്പ് വന്‍തുകയ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റും ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പാര്‍ട്ട്‌നറാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എനനാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഈദിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. […]