22 Dec, 2024
1 min read

“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു

ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട്‌ നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്. “ആദം മല തേടി ഹാദി അലി മരക്കാര്‍; ആലമേറും മരക്കപ്പല്‍ കേറിപ്പോയി ഒരിക്കല്‍” ആദി മല തേടിയെത്തിയ ഹാദി മരയ്ക്കാരെ കടലിലെ ഹൂറി കൊണ്ടുപോയ മാന്ത്രിക പാട്ട്കഥയാണ് കപ്പല്‍പ്പാട്ട്.“(തുറമുഖത്തിന്റെ) ശബ്ദപഥത്തിനായി ഒരു പുതിയ നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ് ഇലങ്കയിലെ (ശ്രീലങ്ക) ആദംമല (adam’s Peak) തേടി മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് […]