Anna ben
കൽക്കിയിൽ അന്ന ബെന്നും ശോഭനയും; ആവേശത്തോടെ മലയാളി പ്രേക്ഷകർ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’യുടെ ട്രെയ്ലർ പുറത്തുവന്നതോടുകൂടി വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ ചിത്രത്തെ നോക്കികാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ സീരീസ് എന്നും ഈ ചിത്രത്തിന് അവകാശപ്പെടാം. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്ന ബെൻ, […]
”മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്ന് പോകും, തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരം”; മനസ് തുറന്ന് അന്ന ബെൻ
സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുത്താൻ പാകത്തിലുള്ള ചിന്തകൾ പ്രസരിപ്പിക്കുന്നവയാണ് ജിയോബേബി സിനിമകൾ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് ശേഷം അദ്ദേഹം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് കാതൽ ദി കോർ. ഈ സിനിമയ്ക്ക് മലയാളത്തിന് പുറത്ത് നിന്ന് വരെ അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയ്ക്കൊപ്പം തന്നെ മമ്മൂട്ടി എന്ന നടന്റെ അസാധ്യ പെർഫോമൻസ് ആണ് അതിന് കാരണം. ഇപ്പോൾ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് […]
വേറിട്ട ഗെറ്റപ്പില്‍ അന്ന ബെന്‍… ; “കൊട്ടുകാളി” ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്ത്
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. സിനിമയിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രത്തിലൂടെയും അന്ന ബെന്‍ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കപ്പേള, സാറാസ്, കാപ്പ അങ്ങനെ നിരവധി ചിത്രങ്ങളില്‍ അന്ന മികച്ച അഭിനയം കാഴ്ച്ചവെച്ചു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഇപ്പോഴിതാ തമിഴ് അരങ്ങേറ്റത്തിന് […]
“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ
2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]