21 Jan, 2025
1 min read

“ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?” ; ‘ബറോസ്’ ട്രെയ്‍ലർ ലോഞ്ച് വേദിയിൽ അക്ഷയ് കുമാർ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സാന്നിധ്യം കൊണ്ടാണ്. മോഹന്‍ലാലുമായി സൗഹൃദം പുലര്‍ത്തുന്ന അക്ഷയ് കുമാര്‍ ആണ് ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. “മോഹന്‍ലാല്‍ സാബിന്‍റെ വളരെ വലിയ ആരാധകനാണ് ഞാന്‍. […]

1 min read

അക്ഷയ് കുമാറിന്‍റെ സർഫിറ ചിത്രത്തിന് സഹായ ഹസ്തമായി ദുല്‍ഖറിന്‍റെ വാക്കുകള്‍

അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും […]

1 min read

‘സലാറി’നേക്കാൾ പ്രതിഫലം വാങ്ങി പൃഥ്വിരാജ്

പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ അപൂര്‍വ്വം മലയാളി താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുണ്ട് പൃഥ്വിരാജ്. തെലുങ്കില്‍ പ്രഭാസിനൊപ്പമെത്തിയ സലാറിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ 2017 ല്‍ പുറത്തെത്തിയ നാം ഷബാനയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഡോ. കബീര്‍ […]

1 min read

പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹന്‍ലാലും അക്ഷയ് കുമാറും! വൈറലായി വീഡിയോ

രണ്ട് മുന്‍നിര നടന്മാരാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മോഹന്‍ലാലിനൊപ്പം കിടിലന്‍ ഡാന്‍സ് കളിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിലാണ് മോഹന്‍ലാലും അക്ഷയ്കുമാറും തകര്‍പ്പന്‍ ഡാന്‍സ് കളിച്ചത്. രാജസ്ഥാനില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാനാകും. അക്ഷയ് കുമാര്‍ തന്നെയാണ് വീഡിയോ […]

1 min read

‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ […]

1 min read

പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് അക്ഷയ്കുമാറും-പൃഥ്വിരാജും ഒന്നിക്കുന്നു ; ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും ബോളിബുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ […]

1 min read

700 കോടി ബജറ്റില്‍ മഹാഭാരതം സിനിമ ഒരുക്കുന്നു ; നാകന്മാരായി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍

ഹേരാ ഫേരി, വെല്‍ക്കം എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ഫിറോസ് നദിയാദ് വാല മഹാഭാരതം സിനിമയാക്കൊനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാഭാരതം ഇതുവരെ കാണാത്ത രീതിയില്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. അദ്ദേഹം സിനിമയുടെ വര്‍ക്ക് ആരംഭിച്ചുവെന്നും ഇന്ത്യയിലെ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വിഷ്വലി അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രമാണ് നിര്‍മ്മിക്കുന്നതെന്നുമാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലഞ്ച് വര്‍ഷമായിട്ട് ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ പിന്നാലെയാണ്. 2025 ഡിസംബറോടെ മഹാഭാരതം ചിത്രമാക്കി തിയേറ്റുകളിലെത്തിക്കുമെന്നാണ് കരുതുന്നതെന്നും മറ്റ് പല ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്ത് […]

1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

ആളിക്കത്തി കമല്‍ഹാസന്റെ ‘വിക്രം’, തകർന്നടിഞ്ഞ് ‘സാമ്രാട്ട് പൃഥ്വിരാജ്’!

ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രം തിയേറ്ററില്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബിള്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]

1 min read

‘Most Anticipated Movie In india’! ; ബോക്സ്‌ ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!

തമിഴ്-ബോളിവുഡ് സിനിമകളെ തകര്‍ത്തെറിയാന്‍ വീണ്ടുമൊരു കന്നട ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’യാണ് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് നടന്‍ കമല്‍ഹാസന്റെ ‘വിക്രം’ എന്ന സിനിമയും, അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ എന്ന സിനിമയും അടുത്ത ആഴ്ച റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴാണ് കന്നടയില്‍ നിന്നും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി എത്തുന്നത്. ഇതോടെ വമ്പന്‍ പോരാട്ടം തന്നെയാകും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുക. കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം […]