‘തനിക്കെതിരെ മോശമായി കമന്റുകൾ ഇടുന്നവരെ വീട്ടിൽ പോയി തല്ലിയാൽ അത് എന്റെ ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ ആയി കാണുമോ?’ ; സുരേഷ് ഗോപി ചോദിക്കുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോശമായി കമന്റുകൾ ഇടുന്ന ആളുകൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇത്തരത്തിൽ മോശമായി കമന്റ് ഇടുന്നത് ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ എതിരാണ് എന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം. ഇത്തരത്തിൽ മോശം കമന്റുകൾ ആരെപ്പറ്റിയാണ് ഇടുന്നത് അവർക്കും അവകാശങ്ങൾ ഇല്ലെ എന്ന് ശക്തമായി ചോദിക്കുകയാണ് സുരേഷ് ഗോപി. ഇത് ലിബർട്ടി വിട്ടു കൊടുക്കുകയാണ് എന്നും, ഫ്രീഡം ഓഫ് എക്സ്പ്രഷൻ തന്നെ വിട്ടുകൊടുക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
എങ്കിൽ ഒരു സിനിമ ഇറങ്ങുമ്പോൾ മോഹൻലാലിനെ പോലെ ഒരു നടനെ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് പലതും ആണ് ഇത് തെറ്റല്ലേ എന്നും താരം ചോദിച്ചു. ഒരു വ്യക്തി തന്റെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുന്ന സമയത്ത് ഇങ്ങനെയുള്ള കമന്റുകള്‍ക്ക് അയാൾ പാത്രമാവുമ്പോള്‍ ഇത്തരത്തിൽ മോശം കമന്റുകൾ പറയുന്ന ആളുടെ വീട്ടില്‍ പോയി, മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ച് അവന്റെ പല്ല് അടിച്ച് താഴെ ഇടണമെന്ന് പറഞ്ഞാല്‍ ഇതും ഫ്രീഡം ഓഫ് എക്സ്പ്രഷനായി നിങ്ങള്‍ കണക്കാക്കുമോ? എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം.
നവ മാധ്യമങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിയത് നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിയാണ്. ആളുകൾ സൗഹാർദത്തിന് പകരം എനിമിറ്റി വളർത്തുന്ന സാഹചര്യമാണ് ഇന്ന് ഉള്ളത് എന്നും സൗകര്യത്തിനു പകരം അസൗകര്യങ്ങളാണ് ഇതിലൂടെ വളർത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിലൂടെ സമൂഹത്തിന് എന്താണ് ലഭിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പലപ്പോഴും അവകാശങ്ങൾ ഇതിലൂടെ ചൂഷണം ചെയ്യുകയാണെന്നും തന്റെ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് അവരുടെ ഇഷ്ടങ്ങൾ ആയി തോന്നാത്തത് തെറ്റല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്റെ കാഴ്ചപ്പാടിൽ ശരിയായിരിക്കാം എന്നാൽ നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങൾ പല ചേഷ്ടയിലൂടെ എന്നിലേക്ക് എത്തിക്കുമ്പോൾ അത് താൻ എന്ന വ്യക്തിയെ ഏതൊക്കെ തരത്തിൽ വിഷമിപ്പിക്കുന്നുണ്ട് എന്ന് ചിന്തിക്കണം. കാരണം അവിടെ എന്റെ അവകാശങ്ങൾ എവിടെയാണ്. കൂടാതെ താൻ ആരുടെയും ഇടയിലേക്ക് കടന്നു വന്നിട്ടില്ല എന്നും നിങ്ങളാണ് എന്റെ ഇടയിൽ കടന്നുകയറി എന്നെ വളർത്തുന്നത് എന്നു സുരേഷ് ഗോപി പറഞ്ഞു. കൂടാതെ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണം നിങ്ങൾ തന്നെയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.