“ഞാൻ ആരെ എങ്കിലും സഹായിച്ചാൽ അത് പറയുമ്പോൾ തള്ളാണെന്നു പറഞ്ഞു കളിയാക്കും… ദൈവത്തിന് എല്ലാം അറിയാം”: സുരേഷ് ഗോപി
മലയാള സിനിമ ലോകത്തെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾക്കുശേഷം ഒന്നിച്ചെത്തുന്ന ചിത്രമായ പാപ്പന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് നേരെയും റോളുകൾക്ക് നേരെയും ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ആളൊന്നുമല്ല താൻ.
അതേസമയം കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാൻ ഇപ്പോഴും ശ്രമിക്കാറുണ്ട് എന്നാൽ അത് പറഞ്ഞാൽ തള്ള് ആണെന്ന് ആളുകൾ പറയും. താൻ ആരെയെങ്കിലും സഹായിക്കുന്നു എന്ന് പുറത്തറിഞ്ഞാൽ തന്നെ അത് വലിയ പ്രശ്നമാണ്. ഏകദേശം അഞ്ചു വർഷത്തോളം സിനിമ ഇല്ലാതിരുന്ന വ്യക്തിയാണ് താനെന്ന് ഈ പറയുന്നവർ ഓർക്കണം. ഒരാൾ ആയിരം കോടി ഉണ്ടാക്കിയിട്ട് അതിൽ നിന്നും പത്തുലക്ഷം ഒരുകോടി യോ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഭയങ്കര കാര്യമായിട്ട് പറയുന്നു അതേസമയം ഞാനാണ് ഇല്ലാത്തവർക്ക് കൊടുക്കുന്നതെങ്കിൽ അത് ജാതിയുടെയും രാഷ്ട്രീയത്തെയും പേരിൽ കളിയാക്കലുകൾ ആയി മാറുന്നു.
ദൈവത്തിന് എല്ലാമറിയാം എന്നും മനോഭാവം എന്താണെന്ന് ദൈവത്തിന് കൃത്യമായി അറിയാം എന്നും സുരേഷ് ഗോപി പറഞ്ഞു. പലപ്പോഴും ടെക്നോളജി ഇത്രമാത്രം വളരെ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു കാരണം മനുഷ്യഹൃദയം കുള്ളന്മാരായി മാറുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും മനുഷ്യസ്നേഹി എന്ന നിലയിലും തനിക്ക് മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എപ്പോഴും ചെയ്യാൻ ശ്രമിക്കാറുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ തനിക്ക് ഈ ചിത്രം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഇതൊരു ഫാമിലി മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുൽ സുരേഷ് കനിഹ നീത പിള്ള തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം തിയേറ്ററിൽ എത്തുമ്പോൾ വളരെ കാലത്തിനു ശേഷം ആരാധകർ കാത്തിരിക്കുന്ന ഒരു സുരേഷ് ഗോപി മാസ്സ് ഫാക്ടർ ചിത്രത്തിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.