സൂക്ഷിച്ചു നോക്കണ്ട ഇത് സുരേഷ് ഗോപി തന്നെ !! ‘SG 251’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി, മോഹൻലാൽ
1 min read

സൂക്ഷിച്ചു നോക്കണ്ട ഇത് സുരേഷ് ഗോപി തന്നെ !! ‘SG 251’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി, മോഹൻലാൽ

സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ജന്മദിനത്തിന് തലേദിവസം തന്നെ അദ്ദേഹത്തിന് ഒരു സമ്മാനം എന്നവണ്ണം അണിയറ പ്രവർത്തകർ എന്ന് ചിത്രത്തിന്റെ അതിഗംഭീര പോസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. രാഹുൽ രാമചന്ദ്രൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ‘SG 251’ എന്ന താൽക്കാലിക പേരാണ് കൊടുത്തിരിക്കുന്നത്. ഇതിനോടകം ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ,മമ്മൂട്ടി, പൃഥ്വിരാജ് എന്നീ സൂപ്പർതാരങ്ങൾ ഉൾപ്പെടെയാണ് ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചത്. വളരെ വ്യത്യസ്തമായ പോസ്റ്ററിൽ സുരേഷ് ഗോപി സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലതു കൈയിൽ വലിയ ഒരു ടാറ്റുവും മുൻപിൽ കറുത്ത ഒരു നായയും ഈ പോസ്റ്റിൽ വ്യക്തമായി കാണാൻ സാധിക്കുന്നത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ആസിഫ് അലിയുടെ അനിയൻ അഷ്കർ അലിയെ നായകനാക്കി കൊണ്ട് ‘ജീം ബൂം ബാ’ എന്ന ചിത്രം സംവിധാനം ചെയ്തത രാഹുൽ രാമചന്ദ്രന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് ‘SG 251’.

എതിറിയിൽ എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീൻ സലീമാണ്. ചിത്രത്തിന്റെ പേരും മറ്റ് അണിയറ വിശേഷങ്ങളും വരും ദിവസങ്ങളിൽ പുറത്തു വിടുന്നതായിരിക്കും. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഈ ചിത്രം കൂടാതെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ, മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ, ഹിറ്റ്മേക്കർ ജോഷി ഒരുക്കുന്ന പാപ്പൻ തുടങ്ങി സുരേഷ് ഗോപിയുടെ വലിയ പ്രതീക്ഷയുള്ള പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Leave a Reply