ഇനിയുണ്ടാകുമോ ഒരു മോഹൻലാൽ ചിത്രം? സിബി മലയിലിന്റെ മറുപടി ഇങ്ങനെ…
1 min read

ഇനിയുണ്ടാകുമോ ഒരു മോഹൻലാൽ ചിത്രം? സിബി മലയിലിന്റെ മറുപടി ഇങ്ങനെ…

മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്ക് നിരവധി മികച്ച ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഒരുപക്ഷേ ഇന്ത്യൻ സിനിമകളിലെ മികച്ച സിനിമകളുടെ പട്ടികയിൽ മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിട്ടുള്ള ചിത്രങ്ങൾ ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്. സദയം, ചെങ്കോൽ,ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ഉസ്താദ്, ദേവദൂതൻ, കമലദളം അങ്ങനെ ഒരു പിടി ചിത്രങ്ങൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായി നിലനിൽക്കുന്ന സിബി മലയിൽ ചിത്രങ്ങൾ പുതിയ കാലത്തും വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ അടിമുടി മാറിയ മലയാള സിനിമയുടെ പുതിയ കാലഘട്ടത്തിൽ പുതിയ ചിത്രങ്ങൾ ഒരുക്കുന്നതിൽ നിന്നും സിബി മലയിൽ പിന്നോട്ടുപോയി എന്നത് വാസ്തവമാണ്. എന്നാൽ ചെറിയ പരീക്ഷണങ്ങളോടെ വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് സിബി മലയിൽ. യുവതാര നിരയിലെ ശ്രദ്ധേയ താരമായ ആസിഫ് അലിയെ നായകനാക്കി ‘കൊത്ത്’ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് സിബി മലയിൽ. വീണ്ടും സംവിധാനരംഗത്ത് സിബി മലയിൽ സജീവമാകാൻ ഒരുങ്ങുമ്പോൾ സിനിമാപ്രേമികൾക്ക് പ്രതീക്ഷകൾ ഏറെയാണ്. ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലുമായി പുതിയ ചിത്രം ഉണ്ടാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുമ്പോൾ സിബി മലയിൽ തന്നെ ഇപ്പോൾ പ്രതികരിക്കുകയാണ്.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹൻലാൽ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഇനി ഉണ്ടാകുമോ ഒരു മോഹൻലാൽ ചിത്രം എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് സിബിമലയിൽ നൽകിയത്. സിനിമയിൽ പ്രവചനത്തിന് സ്ഥാനമില്ല എന്നും അങ്ങനെ ഒരു ചിത്രം ചിലപ്പോൾ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാലുമായി ഇനി ഒന്നിക്കുമ്പോൾ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണ്ടാകും എന്നത് കൊണ്ട്തന്നെ മുമ്പ് ഉണ്ടായിട്ടുള്ള ചിത്രങ്ങളെക്കാൾ മികച്ച നിലവാരമുള്ള ചിത്രങ്ങളുമായി ഇനി വരാൻ കഴിയുകയുള്ളൂ എന്നുമാണ് സിബി മലയിൽ പറയുന്നത്. ഇനിയൊരു മോഹൻലാൽ ചിത്രം ഉണ്ടാകുമെന്ന് ഉണ്ടാകില്ല എന്ന് കൃത്യമായി സിബിമലയിൽ പറയുന്നില്ല എങ്കിലും ഇനിയും ആ ഹിറ്റ്‌ കൂട്ടുകെട്ടിൽ നിന്ന് നിരവധി ചിത്രങ്ങൾ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നണ്ട്.

Leave a Reply