ഒടുവിൽ രാജി;വനിതാ കമ്മീഷൻ അധ്യക്ഷ  എം.സി ജോസഫൈൻ രാജിവെച്ചു !! രാജിവെക്കേണ്ടായിരുന്നു എന്ന് എ.എ റഹീം
1 min read

ഒടുവിൽ രാജി;വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചു !! രാജിവെക്കേണ്ടായിരുന്നു എന്ന് എ.എ റഹീം

വിവാദങ്ങൾ മൂർച്ഛിച്ചതോടെ വനിതാ കമ്മീഷൻ സ്ഥാനം രാജിവച്ച് എം.സി ജോസഫൈൻ. പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണത്തിൽ എന്തുകൊണ്ട് പോലീസിൽ പരാതി പെട്ടില്ല എന്നും. പരാതിപ്പെട്ടില്ല എന്ന സ്ത്രീ പറഞ്ഞപ്പോൾ ‘അനുഭവിച്ചോ’ എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ തുറന്നടിച്ച് പറഞ്ഞത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി ജോസഫൈന്റെ വളരെ മോശമായ പെരുമാറ്റം വലിയ പ്രതിഷേധങ്ങൾക്ക് ആണ് വഴി വെച്ചത്. സംവിധായകൻ ആഷിക് അബു വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു പോകണമെന്ന് പരസ്യപ്രസ്താവന നടത്തിയത്. മറ്റ് ഇടത് സഹയാത്രികരായി വിലയിരുത്തപ്പെടുന്ന സെലിബ്രിറ്റികളും എം.സി ജോസഫൈനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത് ഗവൺമെന്റ്നെയും വനിതാകമ്മീഷനെയും ഒരേപോലെ പ്രതിസന്ധിയിലാക്കി.പ്രതിപക്ഷം ശക്തമായ വിമർശനം അറിയിച്ചു കൊണ്ടും രാജി ആവശ്യപ്പെട്ടു കൊണ്ടും രംഗത്തിറങ്ങിയതും വിവാഹത്തിന്റെ ശക്തി കൂട്ടുകയാണ് ചെയ്തത്. ഒടുവിലിതാ വലിയ സമ്മർദ്ദങ്ങൾക്കൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാജി വച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികർ പോലും രാജിയെ സ്വാഗതം ചെയ്തു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ എം.സി ജോസഫൈൻ സ്ഥാനം രാജിവെക്കേണ്ടായിരുന്നു എന്നും ക്ഷമാപണം നടത്തിയതോടെ ആ വിവാദ വിഷയം അവസാനിച്ചുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രതികരിച്ചു. നിലവിൽ സ്ത്രീധന പ്രശ്നമാണ് ചർച്ചചെയ്യപ്പെടേണ്ടത് എന്നും മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളിൽ ആയിരിക്കരുത് ശ്രദ്ധ പുലർത്തേണ്ടത് എന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ റഹീമന്റെ ഈ പ്രതികരണത്തിന് ചെറിയതോതിലെങ്കിലും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. വലിയ പ്രതിഷേധങ്ങൾക്ക് നടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ രാജി വെച്ചതോടെ വിവാദങ്ങൾ കെട്ടടങ്ങുകയാണ് ചെയ്യുന്നത്.

Leave a Reply