‘മമ്മൂട്ടിയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കും’ ; മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി
ഒരുകാലത്ത് സുരേഷ് ഗോപി – മമ്മൂട്ടി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളായിരുന്നു. ഒരേ സമയത്തായിരുന്നു ഇരുവരും അഭിനയിക്കാന്‍ തുടങ്ങിയത്. ഇരുവരും വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം അവസാനിച്ചത്.
മമ്മൂട്ടിയുമായുള്ള ബന്ധത്തിന് ഇടയ്ക്ക് ചില ഉലച്ചിലുകളുണ്ടായിരുന്നുവെന്നും, അതിന്റെ കാരണം ഞാനായിരുന്നില്ലെന്നും സുരേഷ് ഗോപി പറയുകയാണ്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. സിനിമയില്‍ സൗഹൃദങ്ങള്‍ ഉള്ളതെല്ലാം ആഴത്തിലുള്ളതാണ്. ചിലതൊക്കെ ഉലയും. പക്ഷേ വളരെ ആഴത്തില്‍ പതിഞ്ഞത് ഇപ്പോഴും മമ്മൂട്ടിയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോണ്‍ തന്നാല്‍ എഴുന്നേറ്റ് നിന്ന് ഞാന്‍ സംസാരിക്കുകയുള്ളൂ. അത്രയും ആഴമുണ്ട്. അതേപോലെ തന്നെ ചില ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം ഞാനായിരുന്നില്ല, ഞാനൊരിക്കലും അതിന് കാരണമാവുകയുമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതുപൊലുള്ള ഒരുപാട് ബന്ധങ്ങള്‍ സിനിമയിലുണ്ട്. വിജയരാഘവനുമായും അടുത്ത ബന്ധമുണ്ട്. വല്യേട്ടനാണെങ്കിലും കുട്ടാ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അങ്ങനെയുള്ള നിരവധി ബന്ധങ്ങള്‍ സിനിമയിലുണ്ട്. പേരെടുത്ത് പറയുമ്പോള്‍ ചിലരെയുമൊക്കെ വിട്ടുപോവും. പേരുകള്‍ മിസ്സായെന്ന് പറഞ്ഞ് പരാതിയൊക്കെ വന്നേക്കാമെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും മിണ്ടാതിരുന്ന സമയത്ത് സിനിമകള്‍ വരെ ചെയ്യാതെ ഇരുന്നിരുന്നു.
അന്തരിച്ച നടന് രതീഷിന്റെ മകളുടെ വിവാഹ വീഡിയോയിലാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ശത്രുതയിലാണെന്ന് പുറംലോകം അറിയുന്നത്. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കാതെ മമ്മൂട്ടി മാറി പോകുന്നതായിരുന്നു വീഡിയോയില്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. എല്ലാം പറഞ്ഞു തീര്‍ത്തു എന്നും തങ്ങളുടെ പിണക്കം തീര്‍ന്നെന്നും സഹപ്രവര്‍ത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു.