സൂപ്പർ താരം പുനിത് രാജ്‌കുമാർ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം
1 min read

സൂപ്പർ താരം പുനിത് രാജ്‌കുമാർ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. ബാലതാരമായി സിനിമയിൽ എത്തിയ പുനീത് രാജ്‌കുമാർ പ്രശസ്ത സിനിമ താരം രാജ്കുമാറിന്റെ മകൻ കൂടിയായിരുന്നു. ബാംഗ്ളൂരിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അവസ്ഥ ഗുരുതരമായിരുന്നു എന്നാണ് ഡോക്ടർ രാംനാഥ്‌ നായക് പറഞ്ഞിരുന്നത്. പുലർച്ചെ 12 മണിയോടെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് നടൻ അടുത്തുള്ള ക്ലിനിക്കിൽ പോവുകയും ഈ സി ജി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാവിലെ ജിമ്മിലേക്ക് പുനീത് പോയിരുന്നത്. വർക്കൗറ്റിനിടയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവിധ ചികിത്സകളും നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വിക്രം ആശുപത്രിയിൽ ജനസാകരമായിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ എല്ലാം കോവിഡ് സാഹചര്യത്തെ മറികടന്നുകൊണ്ട് ആശുപത്രിയിൽ എത്തിയിരുന്നു.

 

വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ നടൻ ചെയ്തിരുന്നോള്ളു എങ്കിലും ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു. ബെട്ടഡ ഹൂവൂ എന്നാ ചിത്രത്തിലൂടെയായിരുന്നു ആണ് ബാലതാരമായി പുനിത് രാജ്കുമാർ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ബാലതാരത്തിനുള്ള ദേശിയ പുരസ്‌കാരം നേടിയിരുന്നു. തുടർന്ന് കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2002 പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനിത് രാജ് കുമാർ സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്. ഈ ചിത്രത്തിന്റെ പേര് തന്നെയായിരുന്നു പിന്നീടങ്ങോട്ട്‌ താരത്തിന്റെ ഓമനപേരായി ആരാധകർ വിളിച്ചിരുന്നത്. അഭി, വീര കന്നഡിഗ,അജയ്, അരഷ്, റാം,ഹുടുഗാരു, അഗ്നി പുത്ര,എന്നിവയാണ് സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ. യുവ രത്ന എന്ന ചിത്രമാണ് ഒടുവിലായി പുറത്തിറങ്ങിയത്.

Leave a Reply