ഇന്റർവ്യൂവിനിടെ പൊട്ടിക്കരഞ്ഞു അനുമോൾ !! വീഡിയോ കാണാം
1 min read

ഇന്റർവ്യൂവിനിടെ പൊട്ടിക്കരഞ്ഞു അനുമോൾ !! വീഡിയോ കാണാം

‘സ്റ്റാർ മാജിക്‌ ‘എന്ന ഷോയിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് അനുമോൾ. നിരവധി പരമ്പരകളിൽ അഭിമയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പഠാർ, സ്റ്റാർ മാജിക് ‘എന്നി ഷോകളിലൂടെയാണ് അനുമോൾ മിനിസ്‌ക്രിൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കോമഡി ചെയ്യുന്ന ‘പ്രിയങ്കരിപെണ്ണ്’ എന്ന രീതിയിൽ ആണ് അനു കൂടുതൽ ആയി അറിയപ്പെടുന്നത്. സീരിയലിൽ നിന്ന് സിനിമ രംഗത്തേക്ക് അനു വളരെ പെട്ടന്നു തന്നെ ചുവടുവെച്ചു. അനുമോൾ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റ്‌ പരമ്പരയായ പാടാത്ത പൈങ്കിളിയിലാണ്. ഇന്ത്യൻ സിനിമ ഗാലറി എന്നാ യൂ ട്യൂബ് ചാനലിൽ നടത്തിയ ഒരു അഭിമുഖത്തിൽ പാടാത്ത പൈങ്കിളി പരമ്പരയിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കെ തന്നെ വളരെ വിഷമിപ്പിച്ചതായ കാര്യങ്ങളെ കുറിച്ചു അനുമോൾ പറയുന്നു.വളരെ വിഷമമുള്ള ഒരു സീരിയൽ ലൊക്കേഷൻ ആയിരുന്നു അത്.അത്രയേറെ വിഷമമുണ്ടാക്കിയത് ശബരീയേട്ടൻ ഞങ്ങളെ വിട്ടുപോയത്. “അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ശബരീ നാഥ് എന്ന അഭിനേതാവ് ഹൃദയാഘാതത്തെ തുടർന്ന് വിടപറഞ്ഞത്”. ശബരി തനിക്കു ആരായിരുന്നു എന്നു വളരെ വിഷമത്തോടെയാണ് അനു അഭിമുഖത്തിൽ വ്യക്തമാക്കിയത്. അനുമോൾ പറയുന്നത് ഇങ്ങനെ,’പുള്ളി പോയി എന്ന് നമ്മളാരും വിശ്വസിക്കുന്നില്ല.പുള്ളിയെ മാറ്റി മറ്റൊരാളെ ചേഞ്ച്‌ ചെയ്തു അത്രേ വിചാരിക്കുന്നുള്ളു. വേറെതോ വർക്കിൽ ആണ്, എന്നുള്ളതാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ശബരിയേട്ടൻ നല്ലൊരു വ്യക്തിയാണ്. നല്ലൊരു മനുഷ്യനാണ്, എനിക്കു ഭയങ്കര ഇഷ്ടാണ്, ഒരു പാട് പേർക് ഹെല്പ് ചെയ്യുന്നൊരാളാണ്. എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല ഞങ്ങളെ വിട്ടു പോയി എന്നുള്ളത്. പുള്ളിയെ പറ്റി ആരും ഒന്നും സംസാരിക്കാറു പോലും ഇല്ല,ഓർക്കാറു പോലും ഇല്ല.പക്ഷേ ഇങ്ങനെ ചോദിച്ചപ്പോ എന്തൊ ഭയങ്കര സങ്കടം തോന്നുന്നു.ഷബരീയേട്ടനെ പറ്റി ആര് ചോദിച്ചാലും ഭയങ്കര സങ്കടം വരും.ലൊക്കേഷനിൽ പുള്ളി ഉണ്ടെങ്കിൽ സമയം പോവുന്നത് അറിയുകയേ ഇല്ല. അഭിനയിക്കുന്ന സമയത്ത് എന്തെങ്കിലും തെറ്റ് ഒക്കെ സംഭവിക്കുകയാണെങ്കിൽ കൂടെനിന്ന് അയ്യോ നിന്നെക്കൊണ്ടുപറ്റും അനു നിന്നെ കൊണ്ട് പറ്റും എന്നൊക്കെ പറയുമായിരുന്നു.ഭയങ്കര ശ്രദ്ധയായിരുന്നു എല്ലാവരെയും ശബരീയേട്ടന്.വളരെ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു ശബരിയേട്ടൻ പോയത്” അനുമോൾ പറയുന്നു.

Leave a Reply