‘മഞ്ജു വാര്യരുടെ ആ നോട്ടം നമ്മളെ ഇങ്ങനെ തിന്നുകളയും’ റോഷൻ ആൻഡ്രൂസ് പറയുന്നു
1 min read

‘മഞ്ജു വാര്യരുടെ ആ നോട്ടം നമ്മളെ ഇങ്ങനെ തിന്നുകളയും’ റോഷൻ ആൻഡ്രൂസ് പറയുന്നു

മലയാള സിനിമാ ലോകത്ത് ഏറ്റവും പ്രശസ്തൻ ആയിട്ടുള്ള സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ഉദയനാണ് താരം, നോട്ട്ബുക്ക്, മുംബൈ പോലീസ്,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം മഞ്ജുവാര്യറെ നായികയാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴിഎന്ന രണ്ട് റോഷൻ ആൻഡ്രൂസ് ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പം ഒരിക്കൽ അപ്പോഴുണ്ടായ തന്റെ അനുഭവത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ ആൻഡ്രൂസ് മഞ്ജുവാര്യരുടെ അഭിനയത്തെക്കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ക്യാമറയുടെ മുൻപിൽ വന്ന് നിൽക്കുമ്പോൾ ആളുടെ കണ്ണിലേക്കു നോക്കിയാൽ പ്രശ്നമാണ്. സംശയമില്ലാത്ത കാര്യമാണ് നമ്മളെ ഇങ്ങനെ തിന്നുകളയും.എനിക്ക് അത് ആദ്യം തോന്നിയത് ‘ഹൗ ഓൾഡ് ആർ യു’വില് മുടിയിൽ കളർ ചെയ്തിട്ട് ഒക്കെയുള്ള ഒരു നോട്ടം ഒക്കെയുണ്ട്, തിരിഞ്ഞു വന്നിട്ടുള്ളത്. അതൊരു സ്റ്റഡി ക്യാം ഷോട്ടാണ്. കുഞ്ചാക്കോ ബോബൻ വരാൻ വൈകിയപ്പോൾ ഞാനും മഞ്ജുവും ആണ് റിഹേഴ്സൽ ചെയ്തത്.അപ്പോൾ മഞ്ജു ഒരു നോട്ടം നോക്കി ഞാൻ പറഞ്ഞു ‘ദൈവമേ’യെന്ന്. കാരണം നമ്മൾ ആ അവസ്ഥയിൽ അങ്ങനെ ആയി പോകും.

കാരണം വിഷയം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ ആ സമയത്ത് അങ്ങനെ റിയാക്ട് ചെയ്തു പോകും. ആക്ടർ കോ ആക്ടർ എന്നാണിതിനെ പറയുന്നത്. ആക്ടർ കോ ആക്ടർ റിലേഷൻഷിപ്പ് അതിഭീ.കരമാണ്.കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞു തിലകൻ സാറ് ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയുടെ സെറ്റിൽ വന്നപ്പോൾ എന്നോട് പറഞ്ഞിട്ടുള്ളതാണ്.ഞാൻ എങ്ങനെ സംസാരിക്കും, എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ടമാണ്.ഭയങ്കര അനുഗ്രഹമാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത്. അദ്ദേഹവും എന്റെ അടുത്ത് പറഞ്ഞിട്ടുള്ളതാണ്. അത് ഇന്റർവ്യൂവിലും പറഞ്ഞിട്ടുള്ളതാണ്. എന്റെ ജീവിതത്തിൽ നിന്നിട്ട് ഒന്ന് പതറി പോയ ഒരു നടി മാത്രമേയുള്ളൂ അത് മഞ്ജുവാര്യരുടെ മുന്നിലാണ്. അത് വലിയൊരു കാര്യം തന്നെയാണ് വലിയൊരു സംഭവം തന്നെയാണ്.”

Leave a Reply