എക്കാലത്തെയും ജനപ്രിയ ഹിറ്റുകളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് നായകനായി 2002-ൽ പുറത്തിറങ്ങിയ ‘മീശമാധവൻ’ എന്ന ചിത്രം.വളരെയധികം സാമ്പത്തിക നേട്ടം ലഭിച്ച ഒരു സിനിമയായിരുന്നു മീശമാധവൻ.മാധവൻ എന്ന കള്ളൻ കഥാപാത്രണയാണ് ചിത്രത്തിൽ ദിലീപ് എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു. ചേക്കിന്റെ കള്ളനെ പ്രേക്ഷർ ഒന്നടങ്കം സ്വീകരിച്ച ചിത്രമായിരുന്നു. മീശമാധവൻ, രണ്ടാംഭാവം എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം അതേ ടീമിന്റെ തന്നെ വിജയചിത്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ ഒരു ചിത്രമായിരുന്നു ഇത്. ജനപ്രിയനായകൻ എന്ന് ദിലീപിന് മുന്നേ ചാർത്തിക്കൊടുത്തിരിന്നു എങ്കിലും മീശമാധവന്റെ വിജയത്തോടെയാണ് ‘ജനപ്രിയനായകൻ’ എന്ന പേരിൽ ദിലീപ് അറിഞ്ഞു തുടങ്ങിയത്. സംവിധായാകനായ ലാൽജോസ്, ദിലീപ് കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തിൽ ആദ്യമായി എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ചാന്ത്പൊട്ട്, സ്പാനിഷ് മസാല,ചന്ദ്രനുദിക്കുന്ന ദിക്കിൽ, എന്ന സിനിമയൊക്കെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളൊക്കെയും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് നൽകിയത്. കൂടാതെ മലയാളത്തിലെ താരാജോഡികളിൽ ഒരാളായ കാവ്യാമാധവൻ, ദിലിപ് മത്സരിച്ച അഭിനയിച്ച ചിത്രം കൂടിയായിരുന്നു മീശമാധവൻ.
ലാൽ ജോസുമായി ഒരു അഭിമുഖത്തിൽ മീശമാധവൻ എന്ന ചിത്രത്തെ കുറിച്ചു സംസാരിച്ചിരുന്നു, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.മീശമാധവൻ 2 ഇറക്കുകയാണെങ്കിൽ നായിക ആരായിരിക്കും.”മീശമാധവൻ 2 ഒരിക്കലും ഇറക്കില്ല, മീശമാധവന്റെ കഥ കംപ്ലീറ്റെഡ് ആണ്, വളരെ വ്യക്തമായി കംപ്ലിറ്റ് ചെയ്തതാണ്” എന്നായിരുന്നു ലാൽജോസിന്റെ മറുപടി.മീശമാധവൻ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് പതിനെട്ടു വർഷം പിന്നീട്ടിരികുന്നു എന്നാലും ഇന്നും മീശമാധവനിലെ പല രസകരമായ രംഗങ്ങളും, ഹാസ്യങ്ങളും ഡൈലോഗുകളും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു എന്നതാണ്. അത്തരം ചിത്രം ചെയ്തതിൽ സന്തോഷവാനാണ് സംവിധായകൻ. ഇത്രയേറെ കാലം കഴിഞ്ഞിട്ടും മീശമാധവനിലെ പല കഥാപാത്രത്തെയും ഇന്നും പ്രേക്ഷകർ ജീവിപ്പിക്കുന്നു എന്നറിഞ്ഞതിൽ എന്നും സംവിധായകൻ വ്യക്തമാക്കി.