“ആ വിദ്വാനെ സൂക്ഷിക്കണം, എനിക്കൊരു ഭീക്ഷണിയാവാന്‍ സാധ്യതയുണ്ട്” ; മമ്മൂട്ടി മോഹന്‍ലാലിനെക്കുറിച്ച് അന്ന് പറഞ്ഞത്
നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തന്റേതായ പാതമുദ്ര പതിപ്പിച്ച് തിളങ്ങിയ താരമാണ് ശ്രീനിവാസന്. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന് തിരക്കഥ എഴുതിയിട്ടുണ്ട്. മമ്മൂട്ടി-ശ്രീനിവാസന് കൂട്ടുകെട്ടിലും മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അഴകിയ രാവണന്, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. സിനിമകളില്‍ എന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി തനിക്ക് വേണ്ടി ചെയ്തുതന്ന സഹായങ്ങളെ കുറിച്ചെല്ലാം ശ്രീനിവാസന് ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ശ്രീനിവാസന് സംസാരിക്കുന്ന പഴയ വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂട്ടിയെപോലെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ് മറ്റാര്‍ക്കുമില്ലെന്ന് സ്രീനിവാസന് പറയുന്നു. മമ്മൂട്ടി നായകനായി ഷൈന്‍ ചെയ്ത് നില്‍ക്കുകയും മോഹന്‍ലാല്‍ കുറെ ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി നില്ക്കുന്ന ഒരു സമയത്ത് മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നു ‘ആ വിദ്വാനെ സൂക്ഷിക്കേണ്ടിരിക്കുന്നു. മോഹന്‍ലാല്‍ അടുത്ത് തന്നെ നായകനാകുമെന്ന് മാത്രമല്ല, എനിക്കൊരു ഭീക്ഷണിയാവാനും സാധ്യതയുണ്ടെന്നും മമ്മൂട്ടി അന്ന് തന്നോട് പറഞ്ഞത്. അന്ന് മോഹന്‍ലാല്‍ വില്ലനായി മാത്രം നടക്കുന്ന സമയത്തായിരുന്നു മമ്മൂക്കയുടെ ഈ ദീര്‍ഘവീക്ഷണം. അതിന്റെ അര്‍ത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ മദ്രാസിലെ വുഡ്ലാന്റ്സ് ഹോട്ടലില്‍ പോയപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞു എനിക്കൊന്ന് നവോദയയുടെ ഓഫീസ് വരെ പോകണം. നീ വരുന്നോ എന്ന് എന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ വരാമെന്ന് പറഞ്ഞു. അന്ന് എനിക്ക് പണിയോ കയ്യില്‍ പണമോ ഒന്നുമില്ലാത്തത്കൊണ്ട് ആര് വിളിച്ചാലും പോവുമായിരുന്നു. മമ്മൂട്ടിയുടെ കൂടെ പോയാല്‍ അന്നത്തെ ഊണിനും ചായക്കുമൊന്നും വേറെ ശ്രമം നടത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ കയ്യില്‍ ക്യാശുണ്ടല്ലോ. അതുമാത്രമല്ല രാത്രി പിരിയാന്‍ നേരത്ത് ക്യാശ് എന്തെങ്കിലും തരുമായിരുന്നു. അങ്ങനെ ഞങ്ങള്‍ നവോദയയുടെ ഓഫീസിലെത്തി. അവിടത്തെ മുന്‍വശത്തെ ഹോളില്‍ എത്തിയപ്പോള്‍ മമ്മൂട്ടിക്കാ എന്ന വിളിച്ച് ഒരാള്‍ കസേരയില്‍ നിന്ന് ചാടി എണിറ്റ് അടുത്തേക്ക് വന്നു.
ഇവനാരെടാ എന്ന രീതിയില്‍ ഞാന്‍ നോക്കി. മെലിഞ്ഞ് പൊക്കമൊക്കെയുള്ള കണ്ണടവെച്ച ഒരുത്തന്. അവന് സ്നേഹം പ്രകടിപ്പിച്ച് മമ്മൂട്ടിയെ എന്നില്‍ നിന്നും തട്ടിയെടുക്കുമോ എന്ന ഭയം എനിക്കുണ്ടായി. ഞാന്‍ വലിയ ഹീറോ ഒന്നുമല്ലെങ്കിലും അത്യാവശ്യം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു അന്ന്. പക്ഷേ അവന് എന്നെ ശ്രദ്ധിച്ചത്പോലുമില്ല. മമ്മൂട്ടിയും പുള്ളിക്കാരനും സംസാരിച്ച് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു ഏതാ ആ എലുമ്പന് എന്ന്. മമ്മൂട്ടി പറഞ്ഞു എഴുതാന്‍ നല്ല കഴിവുള്ളവനാണ്, ധാരാളം വായിക്കും, ജീനിയേഴ്സാണ്. മലയാള സിനിമയില്‍ അവന് അവസരം കിട്ടിയാല്‍ ചില കാര്യങ്ങളൊക്കെ ചെയ്യും നോക്കിക്കോ, അവന്റ് പേര് പ്രിയദര്ശന് എന്നാണ്. മോഹന്‍ലാലിനെയും പ്രിയദര്‍ശനേയും പറ്റി മമ്മൂട്ടി എന്റെ അടുത്ത് നടത്തിയ പ്രവചനങ്ങള്‍ എല്ലാം ശരിയായിരുന്നു. അതാണ് മമ്മൂട്ടിയെപോലെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ് മറ്റാര്‍ക്കുമില്ലെന്ന് പറഞ്ഞതെന്നും ശ്രീനിവാസന് വ്യക്തമാക്കുന്നു.