” തിലകൻ ചേട്ടന്റെ മകൻ വിഷമിക്കേണ്ട, ഈ കടം ഞാൻ വീട്ടും”: അന്ന് സുരേഷ് ഗോപി പറഞ്ഞു.

മലയാ മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആക്ഷൻ ചിത്രങ്ങൾ മലയാളികളെ കോരിത്തരിപ്പിച്ച് തുടങ്ങിയത് സുരേഷ് ഗോപി കാലത്തായിരുന്നു. സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമ മാസ്സ് രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നത്. അദ്ദേഹം സിനിമയിൽ നിന്നും വലിയൊരു ഇടവേളയാണ് ഇടകാലത്ത് എടുത്തത്. പിന്നെ രാഷ്ട്രീയത്തിൽ സജീവമായി. ഇപ്പോൾ ജോഷിയുടെ സംവിധാനത്തിൽ പിറന്ന പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ സുരേഷ് ഗോപിയെ തിരികെ കിട്ടി എന്നതാണ് ആരാധകർ പറയുന്നത്. തങ്ങളുടെ ആക്ഷൻ കിങ്ങിനെ വീണ്ടും അതേ ആവേശത്തോടെ കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ എന്നതാണ് സത്യം. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ ഇപ്പോൾ.

 

സുരേഷ് ഗോപി തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സമ്മാനം അയച്ചു കൊടുത്തു അതിനെക്കുറിച്ച് ആയിരുന്നു ഷമ്മി തിലകൻ പറഞ്ഞത്. ഒരിക്കൽ സെറ്റിൽ വച്ച് എല്ലാവർക്കും കൊടുക്കുന്ന കൂട്ടത്തിലാണ് എന്തൊ ഒരു മധുര പലഹാരം തനിക്കും നൽകിയത്. അത് എന്താണ് എന്ന് അപ്പോൾ അറിയില്ലായിരുന്നു. പൊതുവേ മധുരത്തിന് വലിയ പ്രിയം ഇല്ലാത്തതുകൊണ്ട് തന്നെ കുറച്ചു മാത്രമാണ് അപ്പോൾ കഴിച്ചത്. കഴിച്ചു കഴിഞ്ഞപ്പോൾ ഭയങ്കര രുചി തോന്നി. പിന്നീട് ഞാൻ സുരേഷിനോട് അങ്ങോട്ട് ചോദിച്ചു അത് തീർന്നോ എന്ന് അപ്പോഴേക്കും ആൾക്ക് വലിയ ഫീൽ ആയി പോയിരുന്നു. അത് തീർന്നു പോവുകയും ചെയ്തു.

 

അപ്പോൾ ചോദിച്ചതല്ലേ ഒരെണ്ണം കൂടി തരട്ടെ എന്ന് പറഞ്ഞു കൊണ്ട് തന്നെ തല്ലാൻ വരുന്നതുപോലെ ഒക്കെ വന്നു. പിന്നെ പറഞ്ഞു തിലകൻ ചേട്ടന്റെ മകന്റെ ആഗ്രഹം ഞാൻ സാധിച്ചു തരും എന്ന്. അപ്പോൾ എന്നെ സുഖിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നാണ് ഞാൻ കരുതിയത് എന്നും ഷമ്മി തിലകൻ പറയുന്നുണ്ടായിരുന്നു. എന്നാൽ പിന്നെ അദ്ദേഹത്തിന്റെ ഒരു സഹായി വീട്ടിൽ കൊണ്ടുവന്ന് ഇത് എനിക്ക് തരികയായിരുന്നു. ഇഷ്ടപ്പെട്ട പലഹാരം ആണ് എന്ന് പറഞ്ഞു കൊണ്ടാണ് എന്റെ കൈയിലേക്ക് തന്നത്.

എനിക്ക് വലിയ സന്തോഷം ആയിരുന്നു ആ സമയത്ത്. എല്ലാം ഡൽഹിയിൽ ഇരുന്നു കൊണ്ട് ഓപ്പറേറ്റ് ചെയ്തത് സുരേഷ് ഗോപി ആയിരുന്നു എന്ന് ഒക്കെ ഷമ്മി തിലകൻ പറയുന്നുണ്ടായിരുന്നു.വാക്കിന് വില നൽകുക എന്ന് പറഞ്ഞാൽ അത് ഇതാണ് എന്നായിരുന്നു ഷമ്മി പറയുന്നത്. തിലകൻ ചേട്ടന്റെ മകൻ വിഷമിക്കേണ്ട ഈ കടം ഞാൻ വീട്ടും എന്ന് സുരേഷ് ഗോപി പറഞ്ഞ വാചകം അദ്ദേഹം പാലിച്ചു എന്നും പറയുന്നുണ്ടായിരുന്നു .

Related Posts