മമ്മൂട്ടിക്ക് ഖത്തറിലെ ഹോട്ടലില്‍ വെച്ച് ഉണ്ടായ ദുരനുഭവം, എല്ലാം സഹിക്കേണ്ടിവന്ന നിമിഷം!
1 min read

മമ്മൂട്ടിക്ക് ഖത്തറിലെ ഹോട്ടലില്‍ വെച്ച് ഉണ്ടായ ദുരനുഭവം, എല്ലാം സഹിക്കേണ്ടിവന്ന നിമിഷം!

മലയാളത്തിലെ പ്രമുഖ നടനും, നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് അദ്ദേഹം കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് ഓടരുതമ്മാവാ ആളറായാം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി കൊണ്ട് തിരക്കഥകൃത്തെന്ന പേരിനും അര്‍ഹനായി. തുടര്‍ന്ന് അദ്ദേഹം വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയെന്ത്രം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ എഴുതി. പിന്നീട് അദ്ദേഹം വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. അങ്ങനെ തിരക്കഥാകൃത്തായും, നടനായും, സംവിധായകനായും മലയാള സിനിമയില്‍ തിളങ്ങിയ ഒരാളാണ് ശ്രീനിവാസന്‍. കൂടുതലും അദ്ദേഹം കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നെങ്കിലും, നായകനായും, ഉപനായകനായും അദ്ദേഹം മലയാളത്തില്‍ എത്തി.

 

ഇപ്പോഴിതാ ശ്രീനിവാസന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്നും, ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരിക്കല്‍ ഖത്തറില്‍ ഒരു സ്റ്റേജ് ഷോക്ക് പോയപ്പോള്‍, കൂടെ മമ്മൂട്ടിയുമുണ്ടായിരുന്നു. അന്ന് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കള്‍ ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. അങ്ങനെ ഭക്ഷണം കഴിക്കാനായി റൂമിലേക്ക് കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ റൂമിലേക്ക് ഭക്ഷണം കൊണ്ടുവരാന്‍ കഴിയില്ലെന്നും താഴെ റസ്റ്റോറന്റില്‍ പോയി കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അനുസരിച്ച് റസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി.

റസ്റ്റോറന്റില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. സാധാരണ റസ്റ്റോറന്റില്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ അവിടെ അതുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ക്കും ഭക്ഷണം കഴിക്കേണ്ടി വന്നു. അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ ചുറ്റും കൂടി മമ്മൂട്ടിയുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. തന്നെ ഭക്ഷണം കഴിക്കാന്‍ സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ടു. അപ്പോള്‍ ഫോട്ടോ എടുക്കാന്‍ വന്ന ഒരാള്‍ പറഞ്ഞു ‘നിങ്ങള്‍ അധികം ചൂടാവണ്ട മിസ്റ്റര്‍. ഞങ്ങള്‍ ഇതിനായി ടിക്കറ്റെടുത്തിട്ടാണ് വന്നിരിക്കുന്നത്’ എന്ന്. അപ്പോഴാണ് തങ്ങള്‍ക്ക് മനസിലായത് സിനിമ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടിയാണ് അവിടെ നടക്കുന്നതെന്നും, ടിക്കറ്റ് നല്‍കിയുള്ള പരിപാടിയാണെന്നും ശ്രീനിവാസന്‍ പറയുന്നു. സംഘാടകര്‍ ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ തുറന്നു പറഞ്ഞു.