വിവാദങ്ങള്‍ക്ക് തൊടാന്‍ പറ്റാത്ത തരത്തില്‍ ഷാരൂഖാന്റെ ‘ബേഷരംഗ് ഗാനം’! 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടി മുന്നേറുന്നു
1 min read

വിവാദങ്ങള്‍ക്ക് തൊടാന്‍ പറ്റാത്ത തരത്തില്‍ ഷാരൂഖാന്റെ ‘ബേഷരംഗ് ഗാനം’! 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടി മുന്നേറുന്നു

വിവാദങ്ങള്‍ക്കിടയിലും പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പത്താന്‍ എന്ന സിനിമ. 100 മില്യന്‍ കാഴ്ച്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് നായകനായി എത്തുന്ന ചിത്രത്തിലെ ബേഷരംഗ് എന്ന ഗാനം സ്വന്തമാക്കിയത്. ഗാനത്തിന് എതിരെയുള്ള വിവാദം ആ ഗാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നാണ് കണക്കാക്കുന്നത്. വിവാദം കാരണം ഒരുപാട് പേരാണ് ആ ഗാനം സേര്‍ച്ച് ചെയ്ത് കണ്ടത്. ഒമ്പത് ദിവസവും ആറ് മണിക്കൂറും കൊണ്ട് ആ ഗാനം 100 മില്യന്‍ പേര്‍ കണ്ടു.

ഷാരൂഖാനും ദീപികയ്ക്കും പിന്തുണയുമായി പ്രകാശ് രാജ് | Vachakam News

‘ബേശരം രംഗ്’ ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതാണ് വിവാദമായത്. സംഘപരിവാര്‍, മത സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. അതേസമയം, സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. ആദ്യ ഗാനത്തിന് എതിരെ ഉണ്ടായ വിവാദം വകവയ്ക്കാതെപത്താനിലെ രണ്ടാമത്തെ ഗാനവും കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത വിട്ടിരുന്നു. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെയാണ് നേടിയത്. പത്താന്‍ സിനിമയ്ക്ക് നേരെയുണ്ടായ വിവാദം അണിയറപ്രവര്‍ത്തകര്‍ക്ക് ലാഭമാണ് ഉണ്ടാക്കിയത്. കാരണം, ചിത്രത്തിന് ഫ്രീ ആയിട്ട് പ്രൊമേഷന്‍ കിട്ടി എന്നതാണ് കാര്യം.

ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അതേസമയം, ഷാരൂഖ് ഖാന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.

പത്താൻ ചിത്രം ബഹിഷ്കരിക്കണമെന്ന് പറയുന്നവരോട് ഷാരൂഖ് ഖാൻ; ചിലരുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ ചിന്തകളെ പരിമിതപ്പെടുത്തും! | After Boycott Pathaan trends ...

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് ചിത്രം തിയേറ്ററില്‍ എത്തുക. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ബോയ്കോട്ടിനും ഭീഷണികള്‍ക്കുമിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്തേക്ക് | DoolNews

അതേസമയം,പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യന്‍ സിനിമാ ലോകം പത്താന്‍ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കമ്പാനിയനോടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഉള്‍പ്പെടെയുളള എല്ലാ താരങ്ങളും ഷാരൂഖ് ഖാന്‍ ചിത്രമായ പത്താന് വേണ്ടി കാത്തിരിക്കുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. നമുക്ക് ഇഷ്ടമുള്ള നടന്റെ ചിത്രം വരുമ്പോള്‍ പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ലല്ലോ. അങ്ങനെയൊരു മോശം സിനിമ സംഭവിച്ചാല്‍ പ്രേക്ഷകരേയും ബാധിക്കും- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

പത്താൻ ചിത്രം ബഹിഷ്കരിക്കണമെന്ന് പറയുന്നവരോട് ഷാരൂഖ് ഖാൻ; ചിലരുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ ചിന്തകളെ പരിമിതപ്പെടുത്തും! | After Boycott Pathaan trends ...