
“എന്തൊരു കെയറിങ് ആണ് ഏട്ടന്!” ഈ ഓണത്തിന് മോഹൻലാൽ ചിത്രം തിയേറ്ററിൽ ഇല്ല, ഓടി നടന്ന് പരസ്യം ചെയ്യുന്നുണ്ട്.. : സോഷ്യൽ മീഡിയയിൽ വൈറലായി പ്രേക്ഷകന്റെ പോസ്റ്റ്
മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും എന്തൊക്കെ ചെയ്യുന്നു എന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. അതേസമയം ഈ മഹാനടൻ മാരുടെ ചില പ്രവർത്തികൾ പലരെയും ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ചില പരസ്യങ്ങൾ മുൻനിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പാണ് വൈറലായി മാറുന്നത് . സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ഗ്രൂപ്പുകളുണ്ട് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സിനിമ ഗ്രൂപ്പിൽ വന്ന ചർച്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. മോഹൻലാലിനെ കളിയാക്കി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ഒരു പ്രേക്ഷകൻ പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകംതന്നെ വൈറലായി മാറികഴിഞ്ഞു.

ഓണത്തിന് മോഹൻലാലിന്റെ സിനിമകൾ ഒന്നും റിലീസിന് ഇല്ല എങ്കിലും മോഹൻലാലിന്റെ മുഖം സോഷ്യൽ മീഡിയയിലും ചാനലുകളിലും നിറഞ്ഞുനിൽക്കുകയാണ്. പല ബ്രാൻഡുകളിൽ ഉള്ള പ്രൊജക്ടുകളുടെ പരസ്യങ്ങളിലൂടെ ആണ് മോഹൻലാൽ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നത്. കറിപൗഡർ മുതൽ വലിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ വരെ മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ് എന്നാണ് പ്രേക്ഷകൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :
എന്തൊരു കെയറിങ് ആണ് ഏട്ടന്. ഈ ഓണത്തിന് മോഹൻ ലാൽ ചിത്രം തിയേറ്ററിൽ ഇല്ല. പക്ഷെ ടെലിവിഷൻ തുറന്നാൽ എല്ലാ ചാനലിലും ലാലേട്ടനെ നമുക്ക് കാണാം. ഓടി നടന്ന് പരസ്യം ചെയ്യുന്നുണ്ട് അദ്ദേഹം. പൈസ ഇല്ലാത്തത് കൊണ്ടാണോ. അല്ല. സിനിമ ഇല്ലാത്തത് കൊണ്ടാണോ, അല്ല. മലയാളികളോട് അദ്ദേഹത്തിന്റെ സ്നേഹം മാത്രമാണ് ഈ പരസ്യങ്ങള്ക് പിന്നിൽ.ഐസ് ക്രീം മുതൽ ചിട്ടി വരെ.
ജ്വലറി മുതൽ ഗോൾഡ് ലോൺ വരെ. മലയാളികൾക്ക് എല്ലാത്തരം ഉത്പന്നങ്ങളും പരിചയപെടുത്താൻ അദ്ദേഹം നന്നായി ശ്രമിക്കുന്നുണ്ട്. ജഗ്ലി റമ്മിക്കാർ “ലാലേട്ടനെ” വിളിച്ചപ്പോൾ നമ്പർ മാറി ‘ലാൽ” നെ കിട്ടി എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും എന്റെ ഈ ഓണം ലാലേട്ടനോപ്പം!

മലയാളത്തിലെ ഒരു പ്രമുഖ സിനിമ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു ചർച്ച വന്നിരിക്കുന്നത് ഇതിനോടകം തന്നെ ആയിരത്തിലധികം ആളുകൾ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മോഹൻലാലിനെ സപ്പോർട്ട് ചെയ്തു കൊനണ്ടും എതിർത്തു കൊണ്ടും നിരവധി ആളുകളാണ് പോസ്റ്റിനു താഴെ അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി മുന്നോട്ടു വന്നിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾ എത്രത്തോളം സാധാരണക്കാർക്ക് ഉപയോഗപ്പെടും എന്ന് പോലും ആരും മനസ്സിലാക്കുന്നില്ല. പോസ്റ്റ് ചെയ്ത ആൾക്കെതിരെ ശക്തമായ രീതിയിൽ മോഹൻലാൽ ആരാധകർ പ്രതികരിക്കുന്നുണ്ട്. ചില കമന്റുകൾ പരിധി വിടുന്നില്ലെ എന്ന തോന്നലും ഏവർക്കും ഉണ്ട്. എന്തായാലും പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി കഴിഞ്ഞു.