“മമ്മൂട്ടി ആരെയും സുഖിപ്പിച്ചോ തള്ളിയോ കാൽ പിടിച്ചോ അല്ല മലയാള സിനിമ കീഴടക്കിയത്”, ആരാധകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു
മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തിയറ്ററിൽ ഒന്നടങ്കം വലിയ വിജയം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട മമ്മൂട്ടി പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റിന് സപ്പോർട്ട് ചെയ്തും വിമർശിച്ചു കൊണ്ടും നിരവധി ആളുകൾ ആണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ജയസൂര്യയെ പോലെ,തള്ളിയാലേ നിലനിൽപ്പുള്ളൂ എന്ന് സ്വന്തം കഴിവിൽ അവിശ്വസിക്കുന്നവരെ, മമ്മൂട്ടി ഭംഗിയായി തേച്ച് ഭിത്തിയിൽ ഒട്ടിച്ചു. മമ്മൂട്ടി ആരെയും സുഖിപ്പിച്ചോ തള്ളിയോ കാൽ പിടിച്ചോ അല്ല മലയാള സിനിമ കീഴടക്കിയത്.അവനവനെയും സ്വന്തം കഴിവിലും വിശ്വാസം ഉള്ളത് കൊണ്ട് മാത്രമാണ്. തുടക്ക കാലങ്ങളിൽ അയാൾ ഒരു അഹങ്കാരി ആയി മുദ്ര കുത്തപ്പെട്ടിരുന്നു. പക്ഷേ അത് അഹങ്കാരമല്ല, യഥാർത്ഥ മമ്മൂട്ടി എന്ന മനുഷ്യൻ ആണ് എന്ന്, മലയാള സിനിമ തിരിച്ചറിഞ്ഞു. അഭിനയ ദാഹം മൂത്ത അയാൾ മലയാള സിനിമ കീഴടക്കിയത് സ്വാഭാവികം. സിനിമയിൽ അല്ലാതെ ജീവിതത്തിൽ, മോഹൻലാലിന് പോലും ഈ മനുഷ്യന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. അത്രയും സുതാര്യമാണ് മമ്മൂട്ടി എന്ന മനുഷ്യൻ.
❤️❤️❤️ ( ഞാൻ ഒഒരാളുടെയും അന്ധനായ ആരാധകൻ അല്ല. എന്റെ വ്യക്തിപരമായ പോസ്റ്റ് ആണ് )
ജയസൂര്യയോട് ഒരു ഇന്റർവ്യൂവിൽ മമ്മൂക്കയെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടി എന്ന നടനെ കുറിച്ച് വാതോരാതെ ജയസൂര്യ സംസാരിച്ചു. കൂടാതെ ഞാൻ പകൽ നേരത്തു മയക്കത്തിന്റെ സെറ്റിൽവെച്ച് മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും ടിനു പാപ്പച്ചനും ലൊക്കേഷനിൽ നിന്നും പുറത്തേക്ക് പോയി എന്ന് ജയസൂര്യ പറഞ്ഞു. എന്നാൽ ജയസൂര്യ പറഞ്ഞത് കുറച്ച് ഓവറായിപ്പോയി എന്നാണ് മമ്മൂക്കയുടെ വാദം.