ബഹളങ്ങൾ ഇല്ലാതെ മോഹൻലാൽ ചിത്രം എലോൺ തീയറ്ററിലേക്ക്
1 min read

ബഹളങ്ങൾ ഇല്ലാതെ മോഹൻലാൽ ചിത്രം എലോൺ തീയറ്ററിലേക്ക്

മലയാളത്തിൽ ഏറ്റവും കൂടുതൽ  ആരാധകരുള്ള  താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നടന വിസ്മയമായ അദ്ദേഹം ഓരോ ചിത്രത്തിലും തന്റെതായി വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും മോഹൻലാൽ എന്ന നടൻ എപ്പോഴും മുന്നിട്ട് നിൽക്കാറുണ്ട്. ലാലേട്ടന്റെ ഓരോ ചിത്രങ്ങളും തിയേറ്ററിലേക്ക് എത്തുമ്പോൾ അത് ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ്. എന്നാൽ മോഹൻലാൽ ഫാൻസിന്റെ ബഹളങ്ങൾ ഇല്ലാതെ ഒരു ചിത്രം തീയേറ്ററിൽ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.

രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കിയ ചിത്രം ഒരു  ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുക്കിയത് . സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിനിമ 2023 ജനുവരി 26 ന് റിലീസ് ചെയ്യും. 18 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് എലോൺ. കൊറോണയുടെ ഇടയിൽ 2021 ഒക്ടോബർ മാസത്തിൽ 18 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് പൂർത്തീകരിച്ച ഒരു ചെറിയ സിനിമ ആണ് എലോൺ. ചിത്രത്തിൽ മോഹൻലാൽ മാത്രമേ ഉള്ളൂ എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം ഇതിനോടൊപ്പം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു മോഹൻലാൽ ഷാജി കൈലാസ് മാജിക് കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

സിനിമ തീർച്ചയായും ഒ ടി ടി റിലീസ് ആയിരിക്കും എന്ന് സംവിധായകൻ ഷാജി കൈലാസ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. എങ്കിലും ഇപ്പൊ ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡക്ഷൻ ടീമിൻ്റെ തീരുമാനം. അതു കൊണ്ടാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് ഇപ്പോൾ ആരാധകർക്കു മുന്നിലേക്ക് അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിൽ കാളിദാസ് എന്ന കഥാപാത്രം മാത്രമാണ് ഉള്ളത്. അതു കൂടാതെ ചിത്രത്തിൽ ഉള്ളത് ചില ശബ്ദങ്ങളും വേഷങ്ങളും ആണ് . മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിനായി ശ്രമിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തെ മോഹൻലാലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേ സമയം എലോൺ എന്ന ചിത്രത്തിന് ഫാൻസിന്റെ സപ്പോർട്ട് എന്താണ് കുറഞ്ഞു പോയത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്