“നിന്നെക്കാൾ എനിക്കിഷ്ടം മമ്മൂട്ടിയെ ആണ്” മോഹൻലാലിനോട് തുറന്നു പറഞ്ഞു ശങ്കരാടി

അഭിനയത്തിന്റെ കുലപതികളായ  മഹാ പ്രതിഭകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന സമയം ഉണ്ടായിരുന്നു. അവരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന മഹാനടൻ ആയിരുന്നു ശങ്കരാടി. സിനിമയിൽ 700 ഓളം ചിത്രങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ മുതൽ പുതിയ കാല ഘട്ടം വരെ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.  1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആയിരുന്നു അവസാന ചിത്രം. സ്വരസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് അദ്ദേഹം എന്നും നിറഞ്ഞു നിന്നത്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.

നടൻ ശങ്കരാടിയെ കുറിച്ച് തന്റെ ഗ്രാമീണർ എന്ന പുസ്തകത്തിൽ സത്യൻ അന്തിക്കാട് എഴുതിയിരുന്ന ചിലകാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.  മോഹൻലാലിനെയും മമ്മൂട്ടിയെയും ശങ്കരാടിക്ക് വലിയ ഇഷ്ടമായിരുന്നു അവരുടെ കൂടെ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  മോഹൻലാൽ ഒരിക്കൽ ഒരു സിനിമ ലൊക്കേഷനിൽ വച്ച് ശങ്കരാടിയോടായി എന്നെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചു. എന്നാൽ ശങ്കരാടി നൽകിയ മറുപടി കേട്ട് മോഹൻലാൽ അമ്പരക്കുകയായിരുന്നു.  തനിക്ക് മമ്മൂടിയെ ആണ് കൂടുതൽ ഇഷ്ടം എന്നാണ് ശങ്കരാടി മറുപടി പറഞ്ഞത്. ആ വാക്കുകൾ മോഹൻലാലിനെ ശരിക്കും ഞെട്ടിച്ചു.

മോഹൻലാൽ അപ്പോൾ അതെന്താണ് ചേട്ടന് മമ്മൂട്ടിയെ എന്നേക്കാൾ ഇഷ്ടം എന്ന് ചോതിച്ചു .  മമ്മൂട്ടി ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും അത് ആരോടായാലും മുഖത്ത് നോക്കി പറയുകയും ചെയ്യും. എന്നാൽ നീ അങ്ങനെയല്ല അത് സമർത്ഥമായി ഒളിപ്പിക്കുകയും ഒട്ടും പുറത്തു കാട്ടുകയുമില്ല. അത് അട്ജെസ്റ് ചെയ്തു കോമ്പ്രമൈസ് ആക്കും. ഇതൊക്കെ കൊണ്ടാണ് എനിക്ക് മമ്മൂട്ടിയെ ഇഷ്ടം എന്നാണ്  ശങ്കരാടി തുറന്നു പറഞ്ഞത്. സത്യൻ അന്തികാടിന്റെ നിരവധി ചിത്രങ്ങളിൽ ശങ്കരാടി വളരെ മികച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . രണ്ടു തവണ മികച്ച സഹനടനുള്ള  സംസ്ഥാന അവാർഡും  സ്വന്തമാക്കിയിട്ടുണ്ട്. സത്യൻ അന്തിക്കാട് ശ്രീനിവാസനെയും ജയറാമിന്റെയും നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കിയ സന്ദേശത്തിലെ കഥാപാത്രം ഇന്നും ആരാധകതർ ഓർക്കുന്നു . അതിൽ അദ്ദേഹത്തിന്റ ഡയലോഗുകൾ പോലും വളരെ പ്രശസ്തമാണ്. അദ്ദേഹം മരണപ്പെട്ടെങ്കിലും പല കഥാപാത്രങ്ങളിലൂടെയും ഇന്നും ജീവിക്കുകയാണ്.

Related Posts