‘ആ ഹിറ്റ്‌ സിനിമകളിലൊക്കെ മമ്മൂട്ടി ആയിരുന്നു എൻ്റെ പേര് നിർദ്ദേശിച്ചിട്ടുള്ളത് അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ് ‘ ജി വേണുഗോപാൽ പറയുന്നു
1 min read

‘ആ ഹിറ്റ്‌ സിനിമകളിലൊക്കെ മമ്മൂട്ടി ആയിരുന്നു എൻ്റെ പേര് നിർദ്ദേശിച്ചിട്ടുള്ളത് അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ് ‘ ജി വേണുഗോപാൽ പറയുന്നു

മലയാളത്തിലെ സ്വരമാധുര്യം എന്നറിയപ്പെടുന്ന ഗായകനാണ് ജി. വേണുഗോപാൽ. ലാളിത്യമാർന്ന ശബ്ദ മികവുകൊണ്ട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.. മലയാളം കൂടാതെ തമിഴ്,ഹിന്ദി, തെലുങ്ക്, സംസ്കൃതം തുടങ്ങിയ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1986 പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയാണ് ജി.വേണുഗോപാൽ പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നിരവധി ഗാനങ്ങൾ ആലപിച്ച അദ്ദേഹം സൂപ്പർതാര ചിത്രങ്ങളിൽ അടക്കം നിരവധി ചിത്രങ്ങളിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ സജീവമായ വേണുഗോപാൽ മമ്മൂട്ടിയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുടെ വ്യക്തിത്വത്തെ പ്രകീർത്തിക്കുന്ന കുറിപ്പിൽ തനിക്ക് ചില ചിത്രങ്ങളിൽ അവസരം മേടിച്ച് തന്നത് മമ്മൂട്ടി ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 2015 ഇൽ പുറത്തിറങ്ങിയ അച്ഛ ദിൻ മമ്മൂട്ടി ചിത്രത്തിൽ വേണുഗോപാൽ ആലപിച്ച ഗാനത്തിന്റെ യൂട്യൂബ് ലിങ്കും അദ്ദേഹം കുറുപ്പിനൊപ്പം പങ്കുവയ്ക്കുന്നു. ഇതിനോടകം വൈറലായ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ: “അഞ്ച് വർഷം മുൻപുള്ളൊരു ഗാനമാണിത്. “Acha Din” എന്ന മമ്മൂട്ടി ചിത്രത്തിൽ നിന്നും. ബിജിയുടെ ഫോൺ തീർത്തും അപ്രതീക്ഷിതമായിരുന്നു. വേണുച്ചേട്ടനെക്കൊണ്ട് പാടിക്കണമെന്ന് മമ്മൂട്ടി സർ പറഞ്ഞിട്ടുണ്ട്. നമുക്കൊരു കൈ നോക്കിയാലോ? മമ്മുക്കാ ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “ഉത്തരം”,

“മായാവി ” ഈ സിനിമകളിലൊക്കെ അദ്ദേഹമായിരുന്നു എൻ്റെ പേരു് നിർദ്ദേശിച്ചിട്ടുള്ളത്. “നാട്ടിലൂടെ ” എന്ന ഈ പാട്ട് തുടങ്ങുന്നത് ഓമനത്തിങ്കൾ എന്ന താരാട്ടിലൂടെയാണ്. ഇത് വീണ്ടും ഒരു വേണുഗോപാൽ താരാട്ട് ഗാനം എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്നതാണ് ഗാനത്തിൻ്റെ ബാക്കി ഭാഗം! സിനിമ റിലീസിന് ഒരാഴ്ച മുൻപായിരുന്നു film promo shoot. മമ്മൂക്കയെ നേരിൽ കാണുമ്പോൾ പലപ്പോഴും ആദരവും ബഹുമാനവും കൊണ്ട് ഞാൻ അധികം സംസാരിക്കാറില്ല. പാട്ട് പാടാറില്ലെങ്കിലും വിപുലമായ ഒരു സംഗീത collection ഉം, കൃത്യമായ നിരീക്ഷണ പാടവത്താലും അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ്.

Leave a Reply