‘റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായി’ സുരഭി ലക്ഷ്മി പറയുന്നു
1 min read

‘റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായി’ സുരഭി ലക്ഷ്മി പറയുന്നു

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നാടിയാണ് സുരഭി ലക്ഷ്മി.ജൂനിയർ ആര്ടിസ്റ്റ് ആയി സിനിമയിൽ എത്തിയ സുരഭി ഇന്ന് വളരെ മികച്ച കഥാപാത്രങ്ങളായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇന്ന് മലയാളികളുടെ പ്രിയതാരത്തിൽ ഒരാളായ സുരഭിക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. മികച്ച അഭിനേത്രികുള്ള പുരസ്‌കാരവും നേടിയിട്ടുള്ള താരം പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് റിമ കല്ലിങ്കൽ പറഞ്ഞ കാര്യവും എന്നാൽ ആ പ്രസംഗം മൂലം തനിക്കു കുറെ അവസരങ്ങൾ ഇല്ലാതായി എന്നാണ് ഇപ്പോൾ പറയുന്നത്. ദേശിയ അവാർഡ് ലഭിച്ചതിനെ തുടർന്ന് സുരഭിയുടെ നാട്ടിൽ ഒരു സ്വീകരണം ഏർപ്പെടുത്തിയിരുന്നു.അന്ന് അവിടെ ദിദി ദാമോദരൻ, റിമ കല്ലിങ്കൽ,സജിത മഠത്തിൽ എന്നിവർ സംസാരിച്ചു. അവിടെ വെച്ച് റിമ പ്രസംഗത്തിനിടെ പറഞ്ഞു “ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങൾ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയർത്തുന്ന വേഷങ്ങളിലേക്ക് വേണം വിളിക്കാൻ “എന്ന്. തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് അങ്ങനെ റിമ കല്ലിങ്കൽ പറഞ്ഞത്. വളരെ പോസിറ്റീവ് ആയി പറഞ്ഞ ഈ ഒരു വാക്കുകൾ കൊണ്ട് സുരഭിക്ക് നഷ്ടമായത് പല കഥാപാത്രങ്ങളെയാണ്. അതിനെ ചിലർ വളച്ചൊടിച്ച് മറ്റൊരു രീതിയിൽ ആക്കി മാറ്റുകയാണ്.

പലരും അതിനെ നെഗറ്റീവ് ആയി ചിത്രികരിച്ചു.സിനിമ മേഖലയിൽ തന്നെ അത് മറ്റൊരു രീതിയിൽ ആണ് ചിത്രീകരിക്കപ്പെട്ടത്.ഇനി ചെറിയ വേഷങ്ങൾക് വെണ്ടി വിളിച്ചാൽ താൻ വരില്ല, എന്നൊക്കെ പലരുടെയും മനസ്സിൽ ചിന്തകൾ ഉണ്ടായി.അത് മൂലം തനിക്കു കുറെ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നാണ് സുരഭി വ്യക്തമാക്കിയത്.സുരഭിയുടെ ഏറ്റവും ശ്രദ്ധിക്കപെട്ടത് അവാർഡ് ലഭിച്ചതോടെ കൂടുതൽ നല്ല വേഷങ്ങൾ ലഭിക്കും എന്നാണ് കരുതറുള്ളത്. ഇനിയെങ്കിലും നല്ല നല്ല സിനിമകളുടെ ഭാഗമാവാൻ കഴിയുമെന്നെങ്കിലും പ്രധീക്ഷിച്ചിരുന്നു എന്നാണ് സുരഭി പറഞ്ഞത്.

Leave a Reply