കമന്റ് ബോക്സിൽ എല്ലാവരും പൊങ്കാലയിടുന്നു !! എന്നാൽ ആര്യ ദയയാലിന് പറയാനുള്ളത് ഇതാണ്…
1 min read

കമന്റ് ബോക്സിൽ എല്ലാവരും പൊങ്കാലയിടുന്നു !! എന്നാൽ ആര്യ ദയയാലിന് പറയാനുള്ളത് ഇതാണ്…

സഖാവ് എന്ന കവിത ആലപിച്ചത് സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഗായിക ആര്യ ദയാൽ കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ കവർ സോങ്ങ് ചെയ്തുകൊണ്ടും ഷേപ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കർണാട്ടിക് മ്യൂസിക് വേഷൻ അവതരിപ്പിച്ചുകൊണ്ടും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി.ഗംഭീര വരവേല്പ്പ് ലഭിച്ച ആര്യയുടെ കർണാടിക് ഫ്യൂഷനെ സാക്ഷാൽ അമിതാഭ് ബച്ചൻ അടക്കം നിരവധി പ്രമുഖർ അഭിനന്ദിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഇതിനോടകം ഒരു താരമായി തന്നെ മാറിക്കഴിഞ്ഞ ആര്യയുടെ പുതിയ മ്യൂസിക്കൽ വീഡിയോ സൈബർ ഇടങ്ങളിൽ രൂക്ഷവിമർശനമാണ് നേരിടുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘വാരണം ആയിര’ത്തിലെ ഏറെ ജനപ്രീതി ആകർഷിച്ച ‘അടിയെ കൊള്ളുതെ’എന്ന് തുടങ്ങുന്ന ഗാനം തന്റെതായ ശൈലിയിൽ ആലപിച്ചുകൊണ്ട് ആര്യ ദയാൽ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തത് പുതിയ വീഡിയോയ്ക്ക് എതിരെയാണ് രൂക്ഷവിമർശനം ആളുകൾ ഉന്നയിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഹാരിസ് ജയരാജ് ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് തന്നെ സൗത്ത് ഇന്ത്യ മുഴുവൻ വലിയതോതിലുള്ള ആരാധകരുണ്ട്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളെ ആര്യ തകർത്തുകളഞ്ഞു എന്ന അഭിപ്രായമാണ് പൊതുവേ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

പ്രധാനമായും യൂട്യൂബിൽ ഡിസ് ലൈക്ക് ചെയ്തവരുടെ എണ്ണവും മോശം കമന്റ് രേഖപ്പെടുത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ നാല് ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. 12000 ആളുകൾ വീഡിയോ ലൈക് ചെയ്തപ്പോൾ ഇതിനോടകം 28000 ആളുകളാണ് വീഡിയോ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ മറ്റ് സമൂഹമാധ്യമങ്ങളിൽ ആര്യ ദയാലിന്റെ ഈ മ്യൂസിക് വീഡിയോയെ അധിക്ഷേപിച്ചു കൊണ്ടുള്ള നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുകയും ചെയ്തു.വിമർശനങ്ങൾ ശക്തിപ്പെട്ടതോടെ വിശദീകരണവുമായി ആര്യ യൂട്യൂബിൽ ഒരു കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.വിമർശകർക്ക് ഒരു മറുപടി ആയിട്ടാണ് ഭാര്യയുടെ കമന്റ് ഇപ്പോൾ വായിക്കപ്പെടുന്നത്.താൻ അപ്‌ലോഡ് ചെയ്ത മ്യൂസിക് വീഡിയോ ആ ഗാനത്തിന്റെ കവർ വേർഷൻ അല്ല എന്നും പാട്ടിന് മുമ്പുള്ള ജാം സെക്ഷൻ ആയിരുന്നുവെന്നും ദയവുചെയ്ത് ഇവ രണ്ടിനെയും തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സിലാക്കണമെന്നും ആണ് ആര്യ ദയാൽ നൽകുന്ന വിശദീകരണം.

Leave a Reply