‘എനിക്ക് ഡാൻസ് കളിക്കണം എന്ന് നല്ല ആഗ്രഹമുണ്ട് പക്ഷേ ശരീരം അതിന് വഴങ്ങിയില്ല’: കുറവുകളെ കുറിച്ച് ആവലാതി പെടാതെ മമ്മൂട്ടി തന്റെ കഴിവുകളെ മിനുക്കി എടുത്തു

ഒരു അഭിനേതാവിനെ ലഭിക്കാവുന്ന എല്ലാവിധ അംഗീകാരങ്ങളും നേടിയെടുത്ത മലയാളത്തിന്റെ മഹാപ്രതിഭ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പരിമിതികൾ ഏറെ ഉള്ള ഒരു കലാകാരനാണ് എന്ന് ഏവർക്കും അറിയാവുന്നതാണ്.ഒരുപക്ഷെ ഒരു കുട്ടിക്ക് പോലും മമ്മൂട്ടിയുടെ കുറവുകൾ എന്താണെന്ന് ചോദിച്ചാൽ തൽക്ഷണം തന്നെ പറയുവാൻ കഴിയുമായിരിക്കും. കാരണം അത്രത്തോളം പ്രകടമാണ് അദ്ദേഹത്തിന്റെ കുറവുകൾ. എന്നാൽ ഇന്ത്യൻ സിനിമയുടെ തന്നെ നാൾവഴികളിൽ മുന്നേ നടന്ന് ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി തന്നെ കുറവുകൾ കൂടുതലുള്ള ഈ നടന് മാറാൻ കഴിഞ്ഞു എന്നതാണ് അത്ഭുതം. തന്റെ കുറവുകളെ മറ്റുള്ളവർ പറഞ്ഞ് അതിനെ കണ്ടെത്തിയതിനെ പേരല്ല മമ്മൂട്ടി, പകരം തന്റെ കുറവുകളെ സ്വയം മനസ്സിലാക്കുകയും വിലയിരുത്തുകയും അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം അഭിനയത്തിന് നാൾവഴികളിൽ ഏവർക്കും സ്വപ്നങ്ങൾ മാത്രമായിരുന്നു നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞത്. പ്രശസ്തിയുടെയും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ തന്റെ കുറവുകളെ കുറിച്ച് ഈ മഹാനടൻ തുറന്നു പറയുന്നത് മറ്റൊരു അത്ഭുതമായി തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്.അഭിമുഖത്തിൽ തന്റെ കുറവുകളെ കുറിച്ച് ഒരു മറയും കൂടാതെ തുറന്നുപറഞ്ഞ് മമ്മൂട്ടിയുടെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായ വിഷയമായിരിക്കുകയാണ്.

“എനിക്ക് ഡാൻസ് കളിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്, പക്ഷെ എന്റെ ശരീരം അതിന് വഴങ്ങില്ല,Slapstick humour ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്ഞാൻ ജന്മനാ സിദ്ധി കിട്ടിയ ഒരു നടൻ അല്ല, ആഗ്രഹ നടൻ ആണ്”ഇങ്ങനെ എല്ലാംഅദ്ദേഹം തുറന്നു പറയുന്നു. തന്റെ കുറവുകൾ ഏറ്റുവും കൂടുതൽ അറിയാവുന്നത് മമ്മൂട്ടിക്ക് തന്നെ ആണ്. കുറവുകളെ കുറിച്ച് ആവലാതി പെടാതെ അദ്ദേഹം തന്റെ കഴിവുകളെ മിനുക്കി എടുത്തു,അത് തന്നെ ആണ് മമ്മൂട്ടിയുടെ വിജയരഹസ്യം. പതിറ്റാണ്ടുകളായി മലയാള സിനിമ പിന്നിടുമ്പോഴും എല്ലാ കാലഘട്ടത്തെയും അതിജീവിച്ചുകൊണ്ട് മലയാളത്തിന്റെ അഭിവാജ്യ ഘടകമായി മെഗാസ്റ്റാർ മമ്മൂട്ടി ഇന്നും നിലനിൽക്കുന്നത്തന്റെ കുറവുകളെ ആദ്യം തിരിച്ചറിഞ്ഞതു കൊണ്ടാവാം.

Related Posts

Leave a Reply