ബൂമറാംഗിന് പ്രതീക്ഷയേറുന്നു! ട്രെയ്‌ലര്‍ വിജയിപ്പിച്ച് പ്രേക്ഷകര്‍
1 min read

ബൂമറാംഗിന് പ്രതീക്ഷയേറുന്നു! ട്രെയ്‌ലര്‍ വിജയിപ്പിച്ച് പ്രേക്ഷകര്‍

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം നടന്‍ ആസിഫ് അലി തന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും പ്രേക്ഷകശ്രദ്ധ നേടുകയാണ്. കോമഡിക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. തിയേറ്ററുകളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നമുക്ക് ഉറപ്പു നല്‍കുന്നുണ്ട്. ഫെബ്രുവരി 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Boomerang | Malayalam Movie | nowrunning

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാംഗില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു.

Boomerang | ബൂമറാംഗ്: Adicha Thirichadikyum - Mallu Release | Watch  Malayalam Full Movies

അതേസമയം, കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ കൈയില്‍ ഓസ്‌കര്‍ അവാര്‍ഡും ഷൈന്‍ ടോം ചാക്കോയുടെ കൈയില്‍ പൂച്ചെണ്ടുമാണ് പോസ്റ്ററില്‍ കാണാന്‍ സ്ധിച്ചത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്സായി പോപ്കോണും കഴിച്ച് ഡെയിന്‍ ഡേവിസും പോസ്റ്ററിലുണ്ട്.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് അഖില്‍ എ ആര്‍, ഗാനരചന അജിത് പെരുമ്പാവൂര്‍, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന്‍ കിഷോര്‍.

ബൂമറാങ്ങ് മേയ് മാസത്തിൽ വരുന്നു, Boomerang malayalam movie, Manu Sudhakaran

മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്. അതേസമയം, ചിത്രത്തില്‍ അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

Boomerang | ബൂമറാംഗ്: Adicha Thirichadikyum - Mallu Release | Watch  Malayalam Full Movies