സംവിധാനം നാദിർഷ; ഷെയിൻ നിഗം നായകൻ ആവേശത്തോടെ ആരാധകർ
1 min read

സംവിധാനം നാദിർഷ; ഷെയിൻ നിഗം നായകൻ ആവേശത്തോടെ ആരാധകർ

മലയാള സിനിമാലോകത്ത് യുവതാരനിരയിൽ ഏറ്റവും താരമൂല്യമുള്ള നടൻ ഷെയിൻ നിഗവും മിമിക്രി രംഗത്ത് നിന്ന് സംവിധാനരംഗത്തേക്ക് ചുവടുവച്ച് ഏറെ ജനപ്രിയമായി മാറിയ നാദിർഷയും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ജയസൂര്യ നായകനാകുന്ന ഈശോ, ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളുടെ അവസാനഘട്ട ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയിൻ നിഗം നായകനാകുന്നത്. അതേസമയം ഷെയിൻ നിഗം നായകനാകുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ടി.കെ രാജീവ് ഒരുക്കുന്ന ബെർമുഡ, ഭൂതകാലം എന്നീ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ഷെയിൻ നിഗം ചിത്രങ്ങൾ. നടി രേവതിക്കൊപ്പം ആണ് ഭൂതകാലത്തിൽ ഷെയിൻ നിഗം അഭിനയിക്കുന്നത്. ഒരു സമയം കഴിയുമ്പോൾ ഷെയിൻ നിഗം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വലിയ താരമായി മാറുമെന്ന് സംവിധായകൻ നാദിർഷ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു സൂപ്പർതാരമായി തന്നെ ഷെയിൻ മാറും എന്ന് പറഞ്ഞ നാദിർഷ തന്നെ അദ്ദേഹത്തെ നായകനാക്കി പുതിയ ചിത്രം ഒരുക്കാൻ ഒരുങ്ങുമ്പോൾ ആരാധകരും വലിയ പ്രതീക്ഷയാണുള്ളത്.

ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രം കൂടി ഒരുക്കിയാൽ ഈ വർഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആയി അത് മാറും. നിഷാദ് കോയയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും ഈ ചിത്രത്തിന്റെ റിലീസ് എന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ പേരും ഔദ്യോഗികമായ പ്രഖ്യാപനവും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply