‘എന്നെ പരിഗണിക്കുന്നതിന്, തനിക്ക് തന്ന കരുതലിന് നന്ദി’ : ജോഷിയോട് ഷമ്മി തിലകന്‍
1 min read

‘എന്നെ പരിഗണിക്കുന്നതിന്, തനിക്ക് തന്ന കരുതലിന് നന്ദി’ : ജോഷിയോട് ഷമ്മി തിലകന്‍

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാപാപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററില്‍ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്തു നിന്നും വരുന്ന റിപ്പോര്‍ട്ട്. സുരേഷ് ഗോപി നായകനായി എത്തിയ ഈ ചിത്രം ഒരു മാസ്സ് ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അതുപോലെ സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നീത പിള്ളൈ, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, അജ്മല്‍ അമീര്‍, മാളവിക മേനോന്‍, വിജയ രാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ശ്രീജിത്ത് രവി, സാധിക വേണുഗോപാല്‍, അഭിഷേക് രവീന്ദ്രന്‍, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവല്‍ മേരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതില്‍ പ്രധാന വേഷത്തില്‍ എത്തിയ ഷമ്മി തിലകന്‍ ജനശ്രദ്ധ നേടിയിരുന്നു. ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകന്‍ കൈകാര്യം ചെയ്തത്.സഅതേസമയം, ചിത്രത്തില്‍ തനിക്ക് ഒരു കഥാപാത്രത്തെ തന്നതിന് സംവിധായകന്‍ ജോഷിക്ക് നന്ദി പറയുകയാണ് ഷമ്മി തിലകന്‍. ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ”നന്ദി ജോഷിസര്‍..എനിക്ക് നല്‍കുന്ന ”കരുതലിന്”..എന്നെ പരിഗണിക്കുന്നതിന്..എന്നിലുള്ള വിശ്വാസത്തിന്..! love you joshiy സര്‍….

 

അതേയമയം, ഇരുട്ടന്‍ ചാക്കോ എന്ന സീരിയല്‍ കില്ലറായി ഗംഭീര പ്രകടനമാണ് ഷമ്മി തിലകന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. അതുപോലെ, ഒരു നെഗറ്റീവ് കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടുന്ന അപൂര്‍വമായ കാഴ്ചയും ഷമ്മി തിലകന്റെ പ്രകടനം നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വ്യത്യസ്ത പ്രകടനം കാഴ്ച വെച്ച ഷമ്മി തിലകനെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തിയത്. അതേസമയം, പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പാപ്പന്‍ മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം സിനിമയാണ്.