“അച്ഛനെ കളിയാക്കിയ ആ ട്രോൾ ഇട്ടയാളെ വീട്ടിൽ പോയി ഇടിക്കാൻ ആണ് തോന്നിയത്” : മകൻ ഗോകുല്‍ സുരേഷ് വെളിപ്പെടുത്തുന്നു


സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായിരുന്നു അച്ഛനായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചു കൊണ്ട് ട്രോൾ ഇറക്കിയ ആൾക്ക് നേരെ ഗോകുൽ സുരേഷ് ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയത്. സുരേഷ് ഗോപിയുടെ കൂടെ എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തു വെച്ച് പുറത്തിറക്കിയ ഫോട്ടോയിൽ ക്യാപ്ഷൻ ആയി ‘ഈ ചിത്രത്തിന് രണ്ടു വ്യത്യാസങ്ങളുണ്ട് എന്നും കണ്ടു പിടിക്കാമോ?’  എന്നു ചോദിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനു നല്ല കുറിക്കു കൊള്ളുന്ന മറുപടി തന്നെ അന്ന് ഗോകുൽ സുരേഷ് നൽകിയിരുന്നു.

‘ലെഫ്റ്റ് സൈഡിൽ നിന്റെ തന്തയും റൈറ്റ് സൈഡിൽ  എന്റെ തന്തയും’ എന്നാണ് ഗോകുല്‍ അന്ന് മറുപടി നൽകിയത്. എന്നാൽ അത് താൻ തഗ്‌ ലൈഫ് മോഡില്‍  പറഞ്ഞ മറുപടി അല്ല എന്നും താൻ അത് മനസ്സിൽ വേദന വന്നപ്പോൾ ചെയ്ത കാര്യമാണെന്നുമാണ് ഗോകുൽ സുരേഷ് പറഞ്ഞത് . എന്റെ അച്ഛൻ ഒരു അഴിമതിക്കാരൻ ആയിരുന്നുവെങ്കിൽ ഇത്തരത്തിൽ ഉള്ള ട്രോളിന് ഒന്നും ഞാൻ പ്രതികരിക്കുകയില്ലായിരുന്നു. അച്ഛൻ ഉണ്ടാക്കുന്ന പണത്തിൽ നിന്നും നിന്നും പലർക്കും പണം നൽകിയിട്ടുണ്ട് എന്നാൽ ന്യായം വിട്ടിട്ടാണ് പലരും അച്ഛനോട് സംസാരിച്ചത് . ഇത്രയും കാലം ഒന്നും പറയാതെ താൻ ഇരിക്കുകയായിരുന്നു.

എന്റെ ചെറിയ പ്രായത്തിൽ തന്നെ അച്ഛന്റെ പ്രവർത്തികൾ ഒക്കെ ഞാൻ മറ്റുള്ളവരോട് എക്സ്പ്ലെയിൻ  ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു വയനാട്ടുകാരൻ എന്നോട് നീ ഇതൊക്കെ തള്ളുക ആണോ എന്ന് ചോദിച്ചപ്പോൾ അത് എനിക്ക് വല്ലാതെ മനസ്സിൽ കൊണ്ടു. പലപ്പോഴും എന്റെ മാതാപിതാക്കളെയും സഹോദരിമാരെയും  കളിയാക്കി കൊണ്ടുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുറെ നാൾ പലതും കേട്ടു മടുത്തു അതു കൊണ്ടാണ് താൻ അന്ന് പ്രതികരിക്കാൻ തയ്യാറായത്. അന്ന് രാത്രി 12 30നാണ് താനാ ട്രോൾ കണ്ടത്. ഏകദേശം വെളുപ്പിന് 4 30 വരെ അതും പിടിച്ച് ഇരുന്നു. അയാളോട് വല്ലാത്ത ദേഷ്യം തോന്നി പോയി. കൂടാതെ അയാളെ വീട്ടിൽ പോയി തല്ലാനാണ് അപ്പോൾ തോന്നിയത്. എന്നാൽ എനിക്കത് ചെയ്യാൻ പറ്റില്ലല്ലോ.  ഗോകുൽ സുരേഷിന്റെ മറുപടി സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറിയിരിക്കുകയാണ്.

Related Posts