‘സിനിമയെ ഈസിയായി വിമര്‍ശിക്കാം, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്’;ഷാജി കൈലാസ്
മലയാള സിനിമയില്‍ മികച്ച ഹിറ്റുകള്‍ സമ്മാനിക്കുന്ന കൂട്ടുകെട്ടുകളായിരുന്നു മോഹന്‍ലാല്‍- ഷാജി കൈലാസ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്ന ആറാം തമ്പുരാന്, നരസിംഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ത്തുവയ്ക്കുന്നവയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമായിരുന്നു എലോണ്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ആദ്യം മുതലെ ഉണ്ടായിട്ടുള്ളത്.
ഇപ്പോഴിതാ, അതിനൊക്കെ മറുപടി പറഞ്ഞ് രംഗത്തെത്തിയാരിക്കുകയാണ് സംവിധായകന് ഷാജി കൈലാസ്. ഈ അടുത്തകാലത്തായി മോഹന്‍ലാല്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഷാജി കൈലാസ് പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോകുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു.
ഷാജി കൈലാസിന്റെ വാക്കുകള്‍….
‘ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’, എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
പണ്ട് പല മാസികകളും പടം മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഖനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. അവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ ഈസിയായി വിമര്‍ശിക്കാം. ടാര്‍ഗെറ്റഡ് ആയിട്ടാണ് വിമര്‍ശനങ്ങളെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത എലോണ്‍ ആണ് ഷാജി കൈലാസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. അഭിനന്ദന് രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.