‘ആ വാക്കുകളിൽ സ്ത്രീവിരുദ്ധത കാണരുത്’: നരസിംഹത്തിലെ ഡയലോഗിനെക്കുറിച്ച് ഷാജി കൈലാസ്
മലയാളികളുടെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ പകരം വയ്ക്കാനില്ലാത്ത സംവിധാന മികവിൽ തിളങ്ങിയ സിനിമയിലെ പോ മോനെ ദിനേശാ അടക്കമുള്ള ഡയലോഗുകൾ ഇന്നും മലയാളികൾ തങ്ങളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല. എന്നാൽ ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്ന വാക്ക് നരസിംഹം സിനിമയെ കൂടി പിടികൂടി ഇരിക്കുകയാണ്.
‘വെള്ള മടിച്ച് കോണ് തിരിഞ്ഞ് പാതിരാക്ക് വീട്ടില് വന്ന് കയറുമ്പോള്..’ എന്ന് തുടങ്ങുന്ന ലാലേട്ടൻ നായികയുടെ പറയുന്ന ഡയലോഗിന് എതിരെയാണ് ഇപ്പോൾ രൂക്ഷമായ വിമർശനങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് .
എന്നാൽ താൻ പറഞ്ഞ വാക്കുകൾക്ക് സ്ത്രീ വിരുദ്ധത കാണേണ്ടെന്ന് അത് സ്നേഹം കൂടുമ്പോൾ പറയുന്ന വാക്കുകൾ ആണെന്നും പറയുകയാണ് സംവിധായകൻ ഷാജി കൈലാസ്. രണ്ടായിരത്തിൽ പുറത്തു വന്ന സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ഒന്നും അന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പെൺ കുട്ടിയെ സ്നേഹിക്കുമ്പോൾ അവിടെ ഒരു മറവില്ല എന്തും തുറന്നു പറയാനാണ് ശ്രമിക്കുന്നത്.
അന്നത്തെ കാലത്ത് രണ്ടു മതിലിനപ്പുറം നിന്നാണെങ്കിലും ആണും പെണ്ണും സംസാരിക്കരുത് എന്ന് ആയിരുന്നു നാം കണ്ടത് ഒരു പെൺകുട്ടിയുടെ ഓപ്പൺ ആയി സംസാരിക്കാൻ സാധിച്ചാൽ മാത്രമാണ് അവൾ തിരിച്ച് അതേപോലെ സംസാരിക്കുകയുള്ളൂ. പെൺകുട്ടികളെ കുറിച്ച് ഒരിക്കലും പഠിക്കാൻ കഴിയില്ല.
നരസിംഹത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗുകൾ അത്രയും സ്നേഹത്തോടെയാണ് പറയുന്നത് അതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് കണ്ടെത്തരുത് എന്നാണ് സംവിധായകന്റെ അഭിപ്രായം. അവിടെ പെൺകുട്ടിക്ക് ഒരു ആൺകുട്ടി സ്നേഹമാണ് നൽകുന്നത്. ഒരു പെൺകുട്ടിയെ ആൺകുട്ടി എനിക്ക് വേണം എന്ന് പറയുമ്പോൾ ഞാൻ കൂടെയുണ്ട് എന്ന് പറയുന്ന രീതിയാണ് താൻ ഉദ്ദേശിച്ചത്. ഇതൊക്കെ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് അല്ലേ പറയാൻ കഴിയൂ എന്ന് സംവിധായകൻ ചോദിച്ചു. നരസിംഹത്തിലെ നായകൻ വളരെ ജോളിയായ കഥാപാത്രമാണ് അതു കൊണ്ടു തന്നെ അവരുടെ വാക്കുകൾ എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ജീവിതം സന്തോഷത്തോടെ കൊണ്ടു പോകാം എന്നല്ലാതെ മറ്റൊരു അംഗിളിൽ ആ ഡയലോഗ് കാണേണ്ട ആവശ്യമില്ല എന്ന് സംവിധായകൻ പറഞ്ഞു.