“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല എന്നും മാസ് സിനിമകളോട് എപ്പോഴും വല്ലാത്ത ഒരു ആവേശം ഉണ്ട് അതു കൊണ്ടു തന്നെ താൻ നിർമ്മിക്കുന്ന ഓരോ കഥാപാത്രങ്ങളും അങ്ങനെയുള്ള ആയിരിക്കണം എന്ന ആഗ്രഹവും ഉള്ള ആളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് വേർ തിരിച്ചറിയാൻ കഴിയും എന്നതാണ് പ്രത്യേകത.
ഇപ്പോഴിതാ താൻ എന്തു കൊണ്ടാണ് വർഷങ്ങളോളം സിനിമയിൽ നിന്നും മാറി നിന്നത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ഒരു യൂട്യൂബ് ചാനലിലൂടെ. തനിക്ക് തുടർച്ചയായി മൂന്നു ഫ്ലോപ്പുകൾ സിനിമാ മേഖലയിൽ നിന്നും ഉണ്ടായി അപ്പോൾ താൻ സ്വയം ഇതു തന്റെ വഴിയല്ല എന്ന് മനസ്സിലാക്കുകയും തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഉദ്ദേശമെന്നും സ്വയം തീരുമാനിച്ചു. അല്ലാതെ മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങിയില്ല താൻ സിനിമയിൽ നിന്നും വിട്ടു നിന്നത്. അതിനിടയിൽ തമിഴിൽ സിനിമ ചെയ്തിരുന്നു. കൈയിൽ പൈസ വേണമല്ലോ എന്ന് തോന്നിയതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് അതിലൂടെ ലഭിച്ച പണം കൊണ്ടാണ് താക്കോൽ എന്ന സിനിമയുടെ പ്രൊഡക്ഷൻ തുടങ്ങിയതും.
വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് കടുവ എന്ന സിനിമയുടെ ആവശ്യാർത്ഥം പൃഥ്വിരാജ് സുകുമാരൻ തന്നെ സമീപിച്ചത് തനിക്ക് എന്നും നല്ല സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടം അതു കൊണ്ടു തന്നെ ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ താൻ തന്നെ തിരിച്ചുവരാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നും തിരക്കഥകൃത്തുക്കൾ എഴുതി തന്നെ കഥാപാത്രങ്ങളെ മാത്രമാണ് സിനിമയാക്കിയ ഉള്ളത് അല്ലാതെ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള കഴിവ് തന്നിക്കില്ല അതേ സമയം പല കഥാപാത്രങ്ങളെയും ആരാധകരിലേക്ക് എത്തിക്കുക എന്നത് തനിക്ക് എന്നും ആവേശം തരുന്ന ഒരു കാര്യമാണ് അതു കൊണ്ടു തന്നെ ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം.