മമ്മുട്ടിയുടെ നിത്യയൗവനത്തിന് രഹസ്യം ഇതാണ്
1 min read

മമ്മുട്ടിയുടെ നിത്യയൗവനത്തിന് രഹസ്യം ഇതാണ്

എഴുപതാം ജന്മദിനത്തിലും നിത്യയൗവനമായി തുടരുന്ന മമ്മൂട്ടിയെ പുകഴ്ത്തി നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും രംഗത്തുവന്നിട്ടുള്ളത് മമ്മൂട്ടി എന്ന താരം. ഇന്നുവരെ അദ്ദേഹം കാത്തുസൂക്ഷിച്ച ഉണർവിനും ഉന്മേഷത്തിനും ചുറുചുറുക്കിനും പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ട്രൈനർ ആയ വിപിൻ സേവ്യർ. ദിവസവും അരമണിക്കൂർ തൊട്ട് ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുമെന്നും മമ്മൂട്ടി പുതുതായി പണികഴിപ്പിച്ച കൊച്ചിയിലെ വീട്ടിൽ എല്ലാ സംവിധാനങ്ങളോടും കൂടി ജിം പ്രവർത്തിക്കുന്നതായും വിപിൻ പറഞ്ഞു.പ്രധാനമായും രണ്ട് രീതിയിലുള്ള വ്യായാമമാണ് മമ്മൂട്ടി ചെയ്യാറുള്ളത്. വിക്സ് 15,വിക്സ് 25 ഇവ രണ്ടുമാണ് മമ്മൂട്ടിയുടെ വ്യായാമ രീതികൾ എന്നും മനോരമ ഓൺലൈനിനോട് വിപിൻ പറഞ്ഞു. പതിവായ വ്യായാമം മാത്രമല്ല അതിനുപുറമേ ചിട്ടയായ ഭക്ഷണക്രമവും താരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജങ്ക് ഫുഡുകളും കാർബോഹൈഡ്രേറ്റുകളും ഒന്നും തന്നെ മമ്മൂട്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കാർബോഹൈഡ്രേറ്റുകളിൽ നിന്നും ജങ്ക് ഫുഡുകളിൽ നിന്നും എണ്ണമയമുള്ള ലഘുഭക്ഷണങ്ങളിൽ നിന്നുമെല്ലാം അകന്നുനിൽക്കുന്ന ഒരാളാണ് താനെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തിയിരുന്നു. ഓട്സ് കഞ്ഞി,പപ്പായയുടെ കഷ്ണങ്ങൾ, മുട്ടയുടെ വെള്ള, തലേ ദിവസം വെള്ളത്തിലിട്ടു വെച്ച് തൊലികളഞ്ഞ് പത്ത് ബദാം എന്നിവയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണമെന്നും താരത്തിന്റെ പേഴ്സണൽ കുക്ക് ലെനീഷ് പറഞ്ഞു.

ഭക്ഷണം വാരിവലിച്ചു കഴിച്ച് ശീലമില്ലാത്ത താരത്തിന് മീനിനോടാണ് താൽപര്യമെന്നും ലെനീഷ് പറഞ്ഞു. എരിവും പുളിയും കുറച്ച് മസാലകൾ അധികം ചേർക്കാത്ത കറികളോടാണ് മെഗാസ്റ്റാറിനിഷ്ട്ടം. ഉച്ചയ്ക്ക് ചോറിന് പകരം ഓട്സ് കൊണ്ടുള്ള അര ക്കുറ്റി പുട്ടും തേങ്ങയരച്ച മീൻ കറിയുമാണ് കഴിക്കാറ്.കരിമീൻ, കണമ്പ്,തിരുത എന്നിവ പൊരിച്ചതല്ലാതെ ഇഷ്ടമാണെന്നും പൊടിമീനോ,കൊഴുവായൊ തേങ്ങയരച്ചു കറിവെക്കുന്നതാണ് ഇഷ്ടമെന്നും ലെനീഷ് പറഞ്ഞു. രാത്രി ഗോതമ്പിന്റെയോ ഓട്സിന്റെയോ കൂടെ അധികം മസാലയിടാത്ത നാടൻ ചിക്കൻ കറിയാണ് താല്പര്യം. കറിയില്ലെങ്കിൽ ചമ്മന്തി ആയാലും താരം ഹാപ്പിയാണ്. ചില സമയങ്ങളിൽ രാത്രി കഞ്ഞിയും നെത്തോലിയും കഴിക്കാനാനിഷ്ടപെടാറുള്ളത്. ഇടയ്ക്കിടെയുള്ള കട്ടൻ ചായയും താരത്തിന് വീക്നെസ്സാണ്. തുറുപ്പുഗുലാൻ മുതൽ ലെനീഷ് മമ്മൂട്ടിയുടെ പേഴ്സണൽ കുക്കായി ജോലി ചെയ്യുകയാണ്.ഐസ്ക്രീം ഒഴികെയുള്ള മധുര പലഹാരങ്ങൾ ഒന്നും തന്നെ മമ്മൂട്ടി കഴിക്കാറില്ല.

മനസിന്റെ ഫ്രഷ്നെസ്സ്

ചെറുപ്പത്തിൽ വോളിബോൾ കളിക്കാരനായിരുന്നു. മമ്മൂട്ടിക്ക് തന്റെ ശാരീരികക്ഷമതയും ഫിറ്റ്നസും കാത്തുസൂക്ഷിക്കാൻ പ്രത്യേക താൽപര്യമാണ്. പിരിമുറുക്കവും മാനസികസമ്മർദ്ദവും ഇല്ലാത്ത ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒരിക്കലും തന്റെ ഔദ്യോഗിക ജീവിതത്തെ വ്യക്തി ജീവിതത്തിലേക്ക് വലിച്ചിടുകയില്ലെന്നും അദ്ദേഹം പറയുന്നു. ഡിജിറ്റൽ ക്യാമറകൾ തൊട്ട് ടെക്നോളജി ഉപകാരണങ്ങളുടെ പുതിയ പതിപ്പുകളിൽ വരെ അതീവ തൽപരനായ മമ്മൂട്ടി സംഗീതത്തിലും ഫോട്ടോഗ്രാഫിയിലും സമയം ചിലവഴിക്കാറുണ്ട്. തന്റെ പ്രായത്തിൽ തനിക്ക് ഒരു ആശങ്കയില്ലെന്നും ചുറ്റും ഉള്ളവർക്കാണ് അത് ഉള്ളതെന്നും താരം ഒരു അഭിമുഖത്തിൽ ഇതെക്കുറിച്ച് പറഞ്ഞിരുന്നു.

Leave a Reply