മമ്മൂട്ടിക്കും ആരാധകർക്കും സർപ്രൈസ് നൽകി അമൽ നീരദ് !! ആവേശത്തോടെ സിനിമാപ്രേമികൾ
1 min read

മമ്മൂട്ടിക്കും ആരാധകർക്കും സർപ്രൈസ് നൽകി അമൽ നീരദ് !! ആവേശത്തോടെ സിനിമാപ്രേമികൾ

സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർക്കും സിനിമാ പ്രേമികൾക്കും എപ്പോഴും ആവേശം ഉണ്ടാകുന്ന കാര്യമാണ്. അത്തരത്തിൽ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ അമൽ നീരദ് ചിത്രമാണ് ‘ഭീഷ്മപർവ്വം’. അപ്രതീക്ഷിതമായാണ് ആരാധകരുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ സംവിധായകൻ അമൽ നീരദ് പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനാഘോഷത്തിന് അനുബന്ധിച്ച് പുറത്ത് വിട്ടിരിക്കുന്ന പോസ്റ്റർ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മുണ്ടുടുത്ത നീണ്ട മുടിയും താടിയും ഉള്ള മമ്മൂട്ടിയുടെ രൗദ്രഭാവം സോഷ്യൽ മീഡിയ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷ നൽകുന്ന തരത്തിലുള്ള പോസ്റ്ററാണ് സംവിധായകൻ അമൽ നീരദും മറ്റ് അണിയറ പ്രവർത്തകരും പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ച അമൽ നീരദ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നുതിനോടൊപ്പം പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരനായ ആൻഡി വാർഹോളിന്റെ വാചകവും ഒപ്പം പങ്കുവച്ചു.

“സമയം എപ്പോഴും മാറുമെന്ന് അവർ എപ്പോഴും പറയുന്നു, പക്ഷേ നിങ്ങൾ അവ സ്വയം മാറ്റണം “എന്നാണ് ആ വാചകം.ഭീഷ്മപർവ്വം എന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകരെ വരും വളരെ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയം, അഭിനയിക്കുന്ന മറ്റ് താരങ്ങൾ, മമ്മൂട്ടിയുടെ കഥാപാത്രം, ചിത്രത്തിന്റെ റിലീസ് തുടങ്ങി നിരവധി കാര്യങ്ങൾ അറിയുവാൻ വേണ്ടി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ വരുംദിവസങ്ങളിൽ അത് വരും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ വലിയ പ്രതീക്ഷ നൽകുന്നതാണ്.

Leave a Reply