‘ലൂസിഫറിന് മൂന്നാം ഭാഗം വരെ ഉണ്ടാകും എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം മറ്റൊരു തലത്തിൽ ‘ മുരളി ഗോപി പറയുന്നു
1 min read

‘ലൂസിഫറിന് മൂന്നാം ഭാഗം വരെ ഉണ്ടാകും എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം മറ്റൊരു തലത്തിൽ ‘ മുരളി ഗോപി പറയുന്നു

വാണിജ്യ മേഖലയിൽ മലയാളസിനിമയെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ച ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിന്റെ താരപ്രഭയും കൂടി കൂടിച്ചേർന്നപ്പോൾ മലയാളത്തിൽ മറ്റൊരു ബ്രഹ്മാണ്ഡ ഹിറ്റും സംഭവിച്ചു. ലൂസിഫറിലെ രണ്ടാംഭാഗമായ എമ്പുരാൻ പണിപ്പുരയിലാണ്. പിന്നീടാണ് തിരക്കഥാകൃത്ത് മുരളി ഗോപി എമ്പുരാനു ശേഷം ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ എമ്പുരാൻ 3നെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. മൂന്നാം ഭാഗത്തെ കുറിച്ചും ആ പേരിന്റെ രഹസ്യത്തെക്കുറിച്ചും മുരളി ഗോപി പറയുന്നത് ഇങ്ങനെ:, “എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം ‘മൈ ലോഡ്’ എന്നാണ്. അതായത് എൻ പുരാൻ എന്ന മലയാളത്തിലും അങ്ങനെ പല വ്യതിയാനങ്ങളിലും ഈ വാക്ക് പല ഭാഷകളിലും കാണാൻ പറ്റും. തമ്പുരാൻ എന്നതിലല്ല തമ്പുരാനും മുകളിലാണ് എമ്പുരാൻ.അതായത് ദൈവത്തിനെയും അതിലെ ഇടയിൽ നിൽക്കുന്ന ഒരു വ്യക്തിത്വത്തിന് ആണ് എമ്പുരാൻ എന്ന് വിളിക്കുന്നത്. മലയാളത്തിൽ ഇതിനെ പുരാൻ എന്നാണ് വിളിക്കുന്നത്.ചില ഗാനങ്ങളിലും എമ്പുരാൻ എന്ന വാക്ക് വന്നിട്ടുണ്ട്. ‘വിളിപ്പുറത്ത് എത്തിയിട്ടും എമ്പുരാനേ’ എന്നുള്ള ഒരു പാട്ടുണ്ട്. തമിഴിൽ എമ്പ്രാൻ എന്ന് പറയും. അങ്ങനെ ഒരുപാട് വേർഷൻസ് ഉണ്ട്. അധികം എക്സ്പ്ലോറർ ചെയ്യാത്ത ഒരു വാക്കും ആണത്.

അതുകൊണ്ടാണ് ഞാൻ ആ വാക്ക് എടുത്തതും തീം സോങ് എഴുതുമ്പോൾ രണ്ടാം ഭാഗം എടുക്കുന്ന ഉള്ളതുകൊണ്ടും ഈ വാക്കിനെ ഞാൻ പരിചയപ്പെടുത്തിയതും അതുകൊണ്ടാണ്.2022ന്റെ പകുതിയോട് കൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പേ തുടങ്ങാൻ കഴിയുമായിരുന്നു എന്നാൽ കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ട് അതിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഒരുപാട് ലൊക്കേഷൻസ് ഈ ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് പറ്റില്ലല്ലോ. എമ്പുരാൻ എന്നു പറയുന്നത് ഒരു മൂന്ന് ഭാഗങ്ങളായി ഇറങ്ങുന്ന ഒരു സീരിയസ് ആണ്. ഫ്രാഞ്ചൈസ് ആണ്. അതിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണ് എമ്പുരാൻ. അതിനുശേഷം ഒരു മൂന്നാം ഭാഗവും ആലോചനയിലുണ്ട്. ഇനി ഉണ്ടാകുന്ന സിനിമകളിലും അതിന്റെ തുടർച്ച തന്നെയാണ് സംഭവിക്കാൻ പോകുന്നത്. ഇത്രയേ അതിനെ കുറിച്ച് സംസാരിക്കാൻ പറ്റുമോ ഉള്ളൂ കൂടുതലായി ഒന്നും പറയാൻ ഇപ്പോൾ കഴിയില്ല.”

Leave a Reply