‘സിനിമകളിലെ പെൺപിള്ളേർ എനിക്ക് ലിപ്ലോക്ക് ഉമ്മ തരാൻ റെഡിയായി നിൽക്കുകയാണ്’ അലൻസിയർ പറയുന്നു
1 min read

‘സിനിമകളിലെ പെൺപിള്ളേർ എനിക്ക് ലിപ്ലോക്ക് ഉമ്മ തരാൻ റെഡിയായി നിൽക്കുകയാണ്’ അലൻസിയർ പറയുന്നു

നാളുകൾക്ക് മുമ്പാണ് നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ നടി ദിവ്യ ഗോപിനാഥ് മീ ടു ആരോപണവുമായി രംഗത്ത് വന്നത്. വലിയ വിവാദമായ ആ വിഷയത്തിൽ അലൻസിയറിനെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രമുഖ ചലച്ചിത്ര പ്രവർത്തകർ അടക്കം നിരവധിപേർ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,, “മലയാള സിനിമയിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡ് കിട്ടിയ ആളാണ് ഞാൻ പിന്നെ എനിക്കെതിരെ എന്ത് മീ ടൂ. ഞാനത് ആസ്വദിക്കുകയും എൻജോയ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതേപടി തന്നെ ഒരു ഫാമിലിമാൻ എന്ന നിലയിൽ അതിന്റെ സങ്കടങ്ങളും നേരിട്ടിട്ടുണ്ട്. ഞാൻ എണ്ണി എണ്ണി ഫോൺ വിളിച്ചു പറഞ്ഞു ‘ ഡാ ടിവി വെച്ച് നോക്ക് എനിക്കെതിരെ മീ ടൂ’ എന്നുപറഞ്ഞ് സന്തോഷിച്ചിട്ടുള്ള ഒരാളാണ്. എന്റെ മീ ടൂവിലൂടെ കേരളത്തിലെ മീ ടൂ ക്യാമ്പയിൻ പൊളിഞ്ഞു പാളീസായില്ലേ. ഞാനിപ്പോഴും അഭിനയിക്കുന്ന സിനിമകളിലെ പെൺപിള്ളേർ എനിക്ക് ലിപ്ലോക്ക് ഉമ്മ തരാൻ റെഡിയായി നിൽക്കുകയാണ്. തന്റെടത്തോടെ വരികയാണ് പിള്ളേരൊക്കെ അയാള് കുഴപ്പക്കാരനല്ല എന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാ.

എനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് ആ സമയത്ത്, ഞാനീ പറയുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയുടെ സെറ്റിലാണ് ഇത്തരം ഒരു പ്രചാരണവും വാർത്തയും ഒക്കെ ഉണ്ടാവുന്നത്. അത് വർഷങ്ങൾക്കുമുമ്പ് അവസാനിപ്പിച്ച ഒരു വിഷയമായിരുന്നു. ഞാൻ പറഞ്ഞ വാക്കുകൾ ആ പെൺകുട്ടിക്ക് വേദനയുണ്ടാക്കി എന്ന് തോന്നിയപ്പോൾ അന്ന് തന്നെ മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിച്ചതാണ്.പക്ഷേ അത് ഇങ്ങനെ ഒരു ക്യാമ്പയിനിന്റെ ഭാഗമായി മീ ടൂ എന്ന ഈ പറഞ്ഞ ലോകം മുഴുവൻ നടക്കുന്ന ഒരു ക്യാമ്പയിനിന്റെ ഭാഗമായി വന്നപ്പോൾ എനിക്കെതിരെ അത് ഉപയോഗിക്കപ്പെടുകയും പിന്നെ അവർക്ക് ഞാൻ പരസ്യമായി മാപ്പുപറയണമെന്ന് പറഞ്ഞപ്പോൾ ഞാൻ പരസ്യമായി തന്നെ മാപ്പ് പറഞ്ഞു. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള സാധനം വീണ്ടും ആവർത്തിക്കുകയാണ് ചെയ്തത്. എനിക്ക് അതിനകത്ത് മടിയൊന്നുമില്ല.

അവർക്ക് ഞാൻ പറഞ്ഞ വാക്കുകളിൽ നിന്നും എന്റെ പെരുമാറ്റങ്ങളിൽ നിന്നും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി തന്നെ മാപ്പ് പറഞ്ഞ ആളാണ്. അതിപ്പോ എല്ലാ വർഷവും ഞാൻ മാപ്പുപറയണം മാപ്പുപറയണമെന്ന് ഡബ്ല്യുസിസിക്കാര് പറഞ്ഞുകൊണ്ടിരുന്നാൽ ഞാൻ ദിവസവും എഴുന്നേറ്റ് രാവിലെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നതുപോലെ എല്ലാദിവസവും ഞാൻ പറയണം ഞാൻ ഇങ്ങനെ ഒരുതിൽ പെട്ടുപോയി എന്നോട് പൊറുക്കണം എന്ന്. അങ്ങനെ ആയിരുന്നു കുറേ കാലം ചില സുഹൃത്തുക്കൾ എന്നോട് സഹകരിക്കാനും സഹകരിച്ചതിൽ സങ്കടം ഉണ്ടെന്നും പിന്നെ കുറ്റബോധം ഉണ്ടെന്നും പശ്ചാത്താപം ഉണ്ടെന്നും ഒക്കെ പറഞ്ഞത്. പക്ഷേ ഞാൻ ഇപ്പോഴും ഇൻഡസ്ട്രിയിൽ ഉണ്ട്. വിവാദങ്ങൾ എന്നെ തളർത്തിയിട്ടില്ല.”

Leave a Reply