‘ഒമർ ലുലുവിന് തിരക്കഥ കൊടുക്കരുതെന്ന്’ ഡെന്നീസ് ജോസഫിനോട് ചിലർ വിളിച്ചു പറഞ്ഞു, എന്നാൽ ആ തിരക്കഥ മറ്റൊരു തന്നെ സംവിധാനം ചെയ്യും
1 min read

‘ഒമർ ലുലുവിന് തിരക്കഥ കൊടുക്കരുതെന്ന്’ ഡെന്നീസ് ജോസഫിനോട് ചിലർ വിളിച്ചു പറഞ്ഞു, എന്നാൽ ആ തിരക്കഥ മറ്റൊരു തന്നെ സംവിധാനം ചെയ്യും

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അദ്ദേഹം അവസാനമായി എഴുതിയ തിരക്കഥയെ കുറിച്ചാണ്. സംവിധായകൻ ഒമർ ലുലു ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യുന്നു എന്ന വാർത്ത നാളുകൾക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. തിരക്കഥാകൃത്ത് വാങ്ങിയതോടെ ആ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരക്കഥയെ കുറിച്ചും ആ ചിത്രത്തെക്കുറിച്ചും ഡെന്നീസ് ജോസഫിന് ഉണ്ടായിരുന്ന പ്രതീക്ഷയെ കുറിച്ചും ഒമർ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2013-ൽ എത്തിയ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഡെന്നീസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയത്. പിന്നീട് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ഗംഭീരം മടങ്ങിവരവിന് അദ്ദേഹം ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിൽ ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമൊരുക്കാൻ ഒമർ ലുലു തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം. ലോക്ക് ഡൗൺ കഴിഞ്ഞ് ഫൈനൽ ഡ്രാഫ്റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. തിരക്കഥ എഴുതി തീർത്തിരുന്നു.

ആ സിനിമ ഞാൻ ചെയ്യും, സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ വിളിച്ചിരുന്നു. ഫെഫ്കയുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. തിരക്കഥയുടെ അവസാന ഭാഗങ്ങളിൽ എന്തെങ്കിലും മിനുക്കുപണികൾ വേണമെങ്കിൽ ഞാൻ സഹായിക്കാം എന്ന് ഉണ്ണികൃഷ്ണൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒരു തിരക്കഥ സിനിമയാക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു അനുഗ്രഹം തന്നെയാണ് ‘ലോക്ക് ഡൗൺ കഴിഞ്ഞിരിക്കാം’ എന്ന് അദ്ദേഹം മൂന്നുദിവസം മുമ്പ് വിളിച്ച് പറഞ്ഞിരുന്നു. പവർ സ്റ്റാർ എന്ന പ്രോജക്ട് അനൗൺസ് ചെയ്തു കഴിഞ്ഞ ഒരു ദിവസം പപ്പേട്ടൻ എന്നെ വിളിച്ചിരുന്നു, ‘നിനക്ക് ഭയങ്കര ശത്രുക്കൾ ആണല്ലോ ഒമറേ’ എന്ന് പറഞ്ഞു കാരണം ഒമർലുലു വിനെ തിരക്കഥ കൊടുക്കരുത് എന്ന് പറഞ്ഞ് ഡെന്നീസ് ജോസഫിനെ ഒരുപാട് പേര് വിളിച്ചിരുന്നു. ഇത് കേട്ടപ്പോൾ എനിക്ക് ടെൻഷനായി എന്നാൽ പപ്പേട്ടൻ പറഞ്ഞു ‘പുള്ളി സ്ക്രിപ്റ്റ് തരാമെന്ന് പറഞ്ഞ് തന്നിരിക്കും അതിപ്പോ ആര് വിളിച്ച് മറക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല’ എന്നാൽ ആ ചിത്രം കാണാൻ അദ്ദേഹം ഉണ്ടാകില്ലല്ലോ ഒമർ ലുലു പറയുന്നു.

Leave a Reply