“21വർഷത്തെ കാത്തിരിപ്പിനൊടുവിൽ തലൈവർ ക്ഷണിച്ചു” രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സഞ്ജു സാംസൺ
1 min read

“21വർഷത്തെ കാത്തിരിപ്പിനൊടുവിൽ തലൈവർ ക്ഷണിച്ചു” രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സഞ്ജു സാംസൺ


താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറുകയാണ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ക്രിക്കറ്റ് താരം  സഞ്ജു സാംസൺ പങ്കു വച്ച ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം സഞ്ജു സാംസങ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ കടുത്ത രജനികാന്ത്  ആരാധകനായിരുന്നുവെന്ന് സഞ്ജു തുറന്നു പറയുന്നു. 

‘ഏഴാമത്തെ വയസ്സിൽ തുടങ്ങിയ സൂപ്പർ രജനി ആരാധകനാണ് താൻ , ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ പോയി കാണുമെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം ഞാൻ ആരാധിക്കുന്ന തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് താരം ഫോട്ടോയ്ക്ക് ഒപ്പം  കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി ആരാധകരാണ് ആശംസകളും പ്രശംസകളുമായി രംഗത്തെത്തിയത് . 

അതേ സമയം, രജനികാന്ത് ഇപ്പോൾ ജയിലര്‍ എന്ന ചിത്രത്തിലാണ്  അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . രമ്യാ കൃഷ്‍ണനും ‘ജയിലറി’ല്‍ ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട് . സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത് . അനിരുദ്ധ് രവിചന്ദര്‍ സംഗീതം,  ഛായാഗ്രഹണം  വിജയ് കാര്‍ത്തിക് കണ്ണന്‍ . ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു പടു കൂറ്റന്‍ സെറ്റ് ചിത്രത്തിനു വേണ്ടി മാത്രമായി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം തിയേറ്ററിൽ എത്താൻ പോകുന്ന രജനികാന്ത് ചിത്രമാണിത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രം എന്ന പ്രത്യേകത കൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ എന്ന ചിത്രം ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം പ്രേക്ഷകർക്ക് വേണ്ടി നിര്‍മിക്കുന്നത്.