”റോഷാക്ക് ഒരു കുടുംബചിത്രം ” – തുറന്നു പറഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടി
മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഡാർക്ക് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത് എന്നാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ആണോ ചിത്രം എന്ന് ചോദിച്ചാൽ അല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ചിത്രത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ റോഷാഖ് ഒരു സൈക്കോളജിക്കൽ ത്രില്ലർ അല്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
ചിത്രം ഭാര്യഭർതൃ ബന്ധത്തിന്റെ കഥ പറയുന്ന ഒരു കുടുംബചിത്രമാണ് എന്നും മമ്മൂട്ടി വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു മമ്മുക്ക ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്. സമീപ കാലങ്ങളായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വ്യത്യസ്ത തേടുവാൻ ശ്രദ്ധിക്കാറുണ്ട്. ഭീഷ്മ മുതലിങ്ങോട്ട് പ്രേക്ഷകർക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ട്. പുഴു എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഇപ്പോൾ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് റോഷഖ് എന്ന് മമ്മുക്ക തന്നെ പറയുകയും ചെയ്യുന്നു. ഒരു ഭാര്യയെയും ഭർത്താവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജഗദീഷ്, ബിന്ദു പണിക്കർ,സഞ്ജു ശിവറാം തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇത്രയും വലിയ താരനിരയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിരവധി സസ്പെൻസ് എലമൻസുകൾ സംവിധായകൻ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.
ഇതുവരെ യാതൊരു സൂചനയും നൽകാതെ തരത്തിലുള്ള പോസ്റ്റുകൾ ആണ് പുറത്തുവരികയും ചെയ്തിരിക്കുന്നത്. ഒരു വൈറ്റ് റൂം ടോർച്ചറിങ്ങിനെ കുറിച്ചുള്ള ചർച്ചയും വലിയതോതിൽ തന്നെ സജീവമായിരുന്നു. അതാണ് കഥ എന്നായിരുന്നു ആളുകൾ പറഞ്ഞത്. ഒരു മാനസിക പീഡനത്തിന്റെ കഥയായിരിക്കും ഒരുപക്ഷെ ചിത്രം പറയുന്നത് എന്ന അനുമാനങ്ങളും വലിയതോതിൽ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നു. എന്നാൽ ഇതൊന്നുമല്ല റോഷാക്കിന്റെ കഥ എന്നാണ് ഇപ്പോൾ മമ്മൂക്കയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നത്.