ലുക്ക് ആന്റണി എത്താൻ ഇനി ദിവസങ്ങൾ മാത്രം, ആകാംഷയോടെ പ്രേക്ഷകർ
1 min read

 ലുക്ക് ആന്റണി എത്താൻ ഇനി ദിവസങ്ങൾ മാത്രം, ആകാംഷയോടെ പ്രേക്ഷകർ

മമ്മൂട്ടി നായകനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാഖ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞു നിന്നിരുന്ന ഒരു ചിത്രമാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങിയ പോസ്റ്റർ സംശയം ഒരിക്കൽ കൂടി ഉറപ്പിച്ചു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ഈ ചിത്രം. ക്ലീൻ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രം ഒരു കുടുംബചിത്രമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ മറ്റൊരു പ്രത്യേക പോസ്റ്റർ കൂടി പുറത്തിറക്കിയിരിക്കുകയാണ്.

 

ഈ പോസ്റ്റിൽ മമ്മൂട്ടി ഒരു മരത്തിലിടിച്ച് കാറിലിരുന്ന് കാപ്പി കുടിക്കുന്നത് കാണാൻ സാധിച്ചിരിക്കുന്നത്. ഡാർക്ക് ത്രില്ലർ വിഭാഗത്തിലായിരിക്കും ചിത്രമെത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ മുതൽ തന്നെ വലിയൊരു വ്യത്യസ്തതയാണ് സൂക്ഷിച്ചിരുന്നത്. മമ്മൂട്ടിയുടെ കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവഹിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.ദുൽഖർ സൽമാന്റെ വെഫറർ പ്രൊഡക്ഷൻ ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി താരനിരയാൽ സമ്പന്നവുമാണ് ഈ ചിത്രം. മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നസീർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരകഥാകൃതായ സമീർ അബ്‌ദുൾ ആണ്. മമ്മൂട്ടി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം എന്ന് തന്നെ ഈ ചിത്രത്തിൽ വിശേഷിപ്പിക്കേണ്ടിരിക്കുന്നു.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പ്രേക്ഷകരിലും ഒരു വലിയ സംശയം ഉണർത്തിയിരിക്കുന്നത്. ഭീഷ്മ പോലെ ഒരു മാസ്സ് ത്രില്ലർ ചിത്രം ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സൈക്കോളജിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന് അനുമാനങ്ങളും പുറത്തു വരുന്നുണ്ട്. മമ്മൂട്ടി വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായി ആയിരിക്കും ഈ ചിത്രത്തിലെത്തുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. കുറച്ചുകാലങ്ങളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയാണ് മമ്മൂട്ടി. പുഴു എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. അതുപോലെ തന്നെ വ്യത്യസ്തതകൾ നിറഞ്ഞതായിരിക്കും റോഷാക്കിലെ ലുക്ക് ആന്റണി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ലുക്ക് ആന്റണി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.