‘റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീറിക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്’ ; കുറിപ്പ് വൈറല്‍
മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിസാം ബഷീര്‍ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോള്‍ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്നിന് മികച്ചതായാണാ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. റോഷാക്കില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കോട്ടയം നസീര്‍ ആയിരുന്നു. നടന്, മിമിക്രി കലാകാകാരന് എന്നതിലുപരി നല്ലൊരു ചിത്രകാരന് കൂടിയാണ് ഇദ്ദേഹം. ഷൂട്ടിന്റെ ഇടയിലുള്ള ഒരു ദിവസമാണ് ‘ഈ വേഷം കിട്ടാന്‍ വേണ്ടി നീ എന്താണ് ഡയറക്ടര്‍ക്ക് കൊടുത്തത്’ എന്ന് മമ്മൂട്ടി നസീറിനോട് ചേദിച്ച കാര്യങ്ങളൊക്കെ ഒറു അഭിമുഖത്തില്‍ പറയുകയുണ്ടായി. ശശാങ്കന് എന്ന കഥാപാത്രത്തെയാണ് നസീര്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയും ശശാങ്കന്റെ റോള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും നസീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കോട്ടയം നസീറിനെ പ്രശംസിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീര്‍ പുതുപറമ്പില്‍ അസീസ് ഇക്കയുടെ പെര്‍ഫോമന്‍സാണ്. ഒരു ഫാന്‍ ബോയുടെ സന്തോഷം. മിമിക്സ് ആക്ഷന്‍ 500 തുടങ്ങി സ്റ്റാഗ്നന്റ് ആയിരുന്ന കരിയര്‍ ഗ്രാഫ്, റോഷാക്കിലെ പെര്‍ഫോമന്‍സ് വ്യത്യാസം ഉണ്ടാക്കിയേക്കും കറുകച്ചാല്‍ നസീര്‍. ഓര്‍മ്മയില്‍ അയാളുടെ പേര് അങ്ങനെയായിരുന്നു. പിന്നീട് അത് കോട്ടയം നസീറായി. മിമിക്രി തലയ്ക്ക് പിടിച്ചിരുന്ന കാലം, പ്രൈവറ്റ് ബസിന്റെ വിന്‍ഡോ സീറ്റിലിരുന്ന് ചങ്ങനാശ്ശേരിയില്‍ നിന്ന് കങ്ങഴയുള്ള അമ്മ വീട്ടിലേക്കുള്ള യാത്രയില്‍ ‘കറുകച്ചാല്‍ ഷാന്‍ ‘ തിയേറ്ററിന്റെ അവിടെ എത്തുമ്പോള്‍ എത്തി വലിഞ്ഞു നോക്കും, കാരണം അവിടെയാണ് ‘കോട്ടയം നസീര്‍ ‘ എന്ന മിമിക്രിയിലെ രാജാവിന്റെ വീട്.
കോട്ടയം നസീര്‍, നസീമ മനസില്‍, കറുകച്ചാല്‍ പി.ഓ, കോട്ടയം ഈ അഡ്രസ്സിലേക്ക് കൊച്ചിന് ഡിസ്കവറിയില്‍ ചാന്‍സ് ചോദിച്ചു അയച്ച കാര്‍ഡ്കള്‍ക്ക് എണ്ണമില്ല. മിമിക്രിയില്‍ ഉണ്ടാക്കിയെടുത്ത ഐഡന്റിറ്റി സിനിമയില്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ സിനിമയില്‍ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കത്തക്ക പെര്‍ഫോമന്‍സാണ് റോഷാക്കില്‍ അദ്ദേഹതിന്റേത്. ഇനിയും മികച്ച റോളുകള്‍ നസീറിക്കയെ തേടിയെത്തട്ടെ. നന്മകള് എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.