‘ഉറപ്പായും ഞാനൊരു സിനിമ സംവിധാനം ചെയ്യും’ റീമ കല്ലിങ്കൽ പറയുന്നു
1 min read

‘ഉറപ്പായും ഞാനൊരു സിനിമ സംവിധാനം ചെയ്യും’ റീമ കല്ലിങ്കൽ പറയുന്നു

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും ശക്തമായ രാഷ്ട്രീയ നിലപാട് കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി റീമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന മലയാള ചിത്രത്തിലൂടെ 2009 മുതൽ സിനിമാലോകത്ത് സജീവമായ താരം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് മുൻനിര നായികമാരുടെ പട്ടികയിൽ എണ്ണപ്പെട്ടു. 2012-ൽ ആഷിക് അബു സംവിധാനം ചെയ്ത ’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ് റിമാ കല്ലിങ്കൽ മുഖ്യധാരയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും റീമ കല്ലിങ്കലിനെ തേടിയെത്തി. 2013-ൽ സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം ചെയ്യുകയും തുടർന്ന് വളരെ സജീവമായിത്തന്നെ സിനിമാ മേഖലയിൽ നിലകൊള്ളുകയും ചെയ്ത റീമ കല്ലിങ്കൽ സിനിമയുടെ നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ സിനിമയുടെ നിർമ്മാണ മേഖലയിലേക്കും കടന്ന റീമ കല്ലിങ്ങൽ എന്നാണ് ഇനി സംവിധാനരംഗത്തേക്ക് കൂടി കടക്കുക എന്ന് ഒരു ചോദ്യം നേരിടുകയുണ്ടായി. വളരെ പെട്ടെന്ന് തന്നെ പോസിറ്റീവായി ആ ചോദ്യത്തോട് പ്രതികരിക്കുകയാണ് റിമാകല്ലിങ്കൽ ചെയ്തത്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് റീമ കല്ലിങ്കൽ തന്റെ സംവിധാന സ്വപ്നത്തെക്കുറിച്ച് മനസ്സുതുറന്നത്.

അഭിനേത്രി, സഹനിർമ്മാതാവ്, എഴുത്തുകാരി എന്നീ നിലകളിൽ സിനിമയെ സമീപിക്കുമ്പോൾ എന്നാണ് ഒരു സംവിധായിക ആവുക എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നപ്പോൾ വളരെ ഉത്സാഹത്തോടുകൂടി തന്നെ ‘ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും അത് ഉറപ്പായും ഉണ്ടാകുമെന്നും’ റീമ കല്ലിങ്കൽ പറയുന്നു. മറ്റെല്ലാ ഇൻഡസ്ട്രികളെയും പോലെ തന്നെ മലയാളത്തിലും ഫിലിം മേക്കേഴ്സിൽ പ്രത്യേകിച്ച് തിരക്കഥ, സംവിധാനം,ക്യാമറ തുടങ്ങിയ മേഖലയിൽ വലിയ ദാരിദ്ര്യമാണ് കാണാൻ കഴിയുന്നത്. റീമ കല്ലിങ്കലിന് പോലെതന്നെ നടി പാർവതി തിരുവോത്ത് തന്റെ സംവിധാന സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ റീമ കല്ലിങ്കലിന്റെ ഒറ്റ സുഹൃത്തുകൂടിയായ പാർവതി തിരുവോത്ത് വെളിപ്പെടുത്തിയത് പോലെ കൂടുതൽ വിവരങ്ങളോ വിശേഷങ്ങൾ ഒന്നും തന്നെയും റീമ പങ്കുവെക്കാൻ തയ്യാറായില്ല. എങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് വളരെ വ്യക്തമായി തന്നെ റീമ കല്ലിങ്കൽ പറയുകയും ചെയ്തു .

Leave a Reply