പ്രചരിക്കുന്നത് വ്യാജ വാർത്ത; പ്രിയ മാലിക്ക് ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയിട്ടില്ല വസ്തുത ഇതാണ്…
1 min read

പ്രചരിക്കുന്നത് വ്യാജ വാർത്ത; പ്രിയ മാലിക്ക് ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയിട്ടില്ല വസ്തുത ഇതാണ്…

ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യദിനം തന്നെ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യ മെഡൽ നേട്ടം കുറിച്ചത് വളരെ വലിയ വാർത്തയായ വിഷയമാണ്. ഇപ്പോഴിതാ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ റെസ്ലിങ് വിഭാഗത്തെ പ്രിയ മാലിക് സ്വർണം നേടി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച വരികയാണ്. ഓരോ ഇന്ത്യക്കാരുടെയും ആവേശവും അതിയായ അഭിമാനവും ആണ് ഈ വാർത്ത വ്യാജം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം പ്രിയ മാലിക് സ്വർണമെഡൽ നേടി ചരിത്ര നേട്ടം തന്നെയാണ് കുറിച്ചിരിക്കുന്നത്. എന്നാൽ അത് ഒളിമ്പിക്സ് മെഡൽ അല്ല എന്ന് മാത്രം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആണ് പ്രിയ മാലിക് കിരീടമണിഞ്ഞത്. 73 കിലോ വിഭാഗത്തിലാണ് പ്രിയ മാലിക് മത്സരിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ പ്രിയ മാലിക് സ്വർണമെഡൽ നേടി എന്ന വാർത്ത വ്യാജം ആണെങ്കിലും ചരിത്ര നേട്ടം തന്നെയാണ് പ്രിയ മാലിക് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ നേടിയത്. ഈ നേട്ടത്തിലൂടെ ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഇന്ത്യ ഒരു സ്വർണ മെഡൽ നേടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കായി ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഒരു സ്വർണ്ണമെഡൽ നേടിത്തന്ന ചരിത്ര വനിതയായി പ്രിയ മാലിക് മാറി കഴിഞ്ഞിരിക്കുകയാണ്.

2019-ൽ പൂനയിലെ ഖേലോ ഇന്ത്യ മത്സരത്തിൽ പ്രിയ സ്വർണമെഡൽ നേടിയിരുന്നു. തുടർന്ന് ദില്ലി പതിനേഴാമത് സ്കൂൾ ഗെയിംസിനും പിന്നീട് 2020-ലെ പട്നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി രാജ്യത്തിന് വലിയ പ്രതീക്ഷ നൽകിയിരുന്നു. ആ പ്രതീക്ഷ വീരോചിതമായ ഒരു ചരിത്ര നേട്ടത്തിൽ തന്നെ എത്തിച്ചേർന്നിരിക്കുകയാണ് ചെയ്തത്. ടോക്കിയോ ഒളിമ്പിക്സിൽ 49 കിലോഗ്രാം വെയിറ്റ് ലിസ്റ്റിംഗ് വിഭാഗത്തിൽ മീരാബായി ചാനു വെള്ളിമെഡൽ നേടിയതിന് തൊട്ടുപിന്നാലെ പ്രിയ മാലിക്കിന്റെ ഈ ചരിത്രനേട്ടം എത്തിയപ്പോൾ സാധാരണഗതിയിൽ പെട്ടെന്ന് തന്നെ ആളുകൾ ഒളിമ്പിക്സിൽ നേടിയ നേട്ടം ആണെന്ന് കരുതി തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത്. നേട്ടം എത്ര വലുതാണെങ്കിലും വ്യാജ വാർത്തകളോട് ഗുസ്തിയാവാം.

Leave a Reply