”ലാലേട്ടൻ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതിൽ പ്രശ്നമുണ്ട്”; അങ്ങനെയൊരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്
1 min read

”ലാലേട്ടൻ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതിൽ പ്രശ്നമുണ്ട്”; അങ്ങനെയൊരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്

ബി​ഗ് ബോസ് സീസൺ ഒന്നിലെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ രജ്ഞിനി ഹരിദാസ്. ഇപ്പോൾ ബി​ഗ് ബോസ് സീസൺ ആറ് സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കെ ഷോയിൽ നിന്നും പുറത്തായ ജാൻമണിയും രഞ്ജിയും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് ഷോയിൽ സംസാരിക്കുമ്പോൾ മോഹൻലാൽ പോലും ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായാണ് പറയുന്നതെന്നാണ് രഞ്ജിനി പറയുന്നത്.

മാത്രമല്ല ബിഗ് ബോസ് ഹൗസിൽ എല്ലാവരും അത് തെറ്റായാണ് ഉച്ഛരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ഫേവറിസമുണ്ടെന്ന് ജാൻമണി പറഞ്ഞപ്പോഴാണ് രഞ്ജിനി ഇടപെട്ട് സംസാരിച്ച് തുടങ്ങിയത്. ”എന്താണത് ഫേവറിസമോ..? അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയിൽ ഇല്ല. ലാലേട്ടൻ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതിൽ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല… ഫേവറൈറ്റിസമാണെന്ന്”- രഞ്ജിനി വ്യക്തമാക്കി. വീണ്ടും ജാൻമണി ആ വാക്ക് ഉപയോഗിക്കുമ്പോൾ രഞ്ജിനി തിരുത്തുന്നതും വീഡിയോയിൽ കാണാം.

ബി​ഗ് ബോസ് സീസൺ ഒന്നിനിടെ പേളി മാണിയുമായുള്ള വഴക്കിനിടെ രഞ്ജിനി പറഞ്ഞ ചില ഡയലോഗുകൾ ഇപ്പോഴും വൈറലാണ്. എന്നാൽ ഫിനാലെ വരെ എത്തും മുമ്പ് രഞ്ജിനി പുറത്തായിയിരുന്നു. അതേസമയം, ബിഗ് ബോസ് മലയാളം കുറച്ച് നാളുകളായി വാർത്തകളിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ്. ബിഗ് ബോസ് സീസൺ 6ലെ മത്സരാർത്ഥിയായ അഖിൽ മാരാർ പറഞ്ഞ വാക്കുകൾ വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. സിബിൻ എന്ന മത്സരാർത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയിൽ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞതാണ് ചർച്ചയായത്.