“പ്രീ ബിസിനസ് ഒന്നും ചെയ്യാതെ പ്രേക്ഷകരെ വിശ്വസിച്ച് വെടിക്കെട്ട് തിയേറ്ററിൽ “: എൻ എം ബാദുഷ
മലയാള സിനിമ ലോകത്ത് 26 വർഷങ്ങളുടെ പാരമ്പര്യമുള്ള എൻ എം ബാദുഷ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെടിക്കെട്ട് ഇന്നു മുതൽ തിയേറ്ററിലെത്തുകയാണ്. തന്റെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളുമായി ബാദുഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദിവസമായി ഫെബ്രുവരി മൂന്ന് മാറാൻ പോകുകയാണ് എന്നും തനിക്ക് എല്ലാം നൽകിയത് ഈ സിനിമ ലോകമാണ്. സിനിമാ രംഗത്ത് വിവിധ മേഖലകളിൽ താൻ പ്രവർത്തിച്ചു കഴിഞ്ഞു ഇപ്പോഴിതാ ആദ്യമായി തന്റെ നിർമ്മാണത്തിൽ ഒരു സിനിമ എത്തുകയാണ്. ബാദുഷ പ്രൊഡക്ഷൻസും പെൻ ആൻഡ് പെപ്പർ ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന വെടിക്കെട്ട് എന്ന സിനിമയാണ് പുറത്തിറങ്ങുന്നത്. സിനിമ അടുത്തുള്ള തീയറ്ററുകളിൽ എത്തുകയാണ് എന്നും ഏവരും അനുഗ്രഹിക്കണമെന്ന് ആണ് ബാദുഷ പറഞ്ഞത്.
നമുക്കിടയിൽ ധാരാളം പ്രമുഖ നടന്മാർ ഉണ്ടായിട്ടും മലയാളത്തിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി നടക്കുന്ന പുതു മുഖങ്ങൾക്കാണ് ഈ ചിത്രത്തിലൂടെ അവസരങ്ങൾ നൽകുന്നത്. മലയാള സിനിമയിലെ വളർന്നു വരുന്ന താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണനും വിപിൻ ജോർജ്ജും ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട് ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഇരുവരും എത്തുന്നുണ്ട്. ചിത്രത്തിൽ ഇവരുടെ കൂടെ അഭിനയിക്കുന്നവരെല്ലാം പുതു മുഖങ്ങളാണ് എന്നാൽ സാങ്കേതിക മികവിനോ ബഡ്ജറ്റിന് യാതൊരുവിധ കുറവും ഇല്ല. നിങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു കൊണ്ട് ഉടൻ തന്നെ തിയേറ്ററിൽ പോയി സിനിമ കാണണമെന്നും.
എല്ലാ പ്രായക്കാർക്കും ഒരു പോലെ കാണാൻ കഴിയുന്ന സിനിമയായിരിക്കും ഇതുമെന്നാണ് ഇവർ ഓർമിപ്പിക്കുന്നത്. യാതൊരു വിധ പ്രീ ബുക്കിംഗ്, ബിസിനസും ഇല്ലാതെയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത് നിങ്ങളോടുള്ള പ്രതീക്ഷയാണ് ഇതിന് കാരണം ഏവരും തൊട്ടടുത്തുള്ള തീയറ്ററിൽ പോയി സിനിമ കാണണമെന്നും ബാദുഷ പറയും. ബാദുഷ നിർമ്മാതാവിന്റെ കുപ്പായം അണിയുമ്പോൾ സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും വിപിൻ ജോർജും എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത സിനിമയ്ക്കുണ്ടെങ്കിലും കുടുംബ പ്രേക്ഷകർക്ക് ഒന്നടങ്കം തൃപ്തിയോടെ കണ്ടിറങ്ങാൻ കഴിയുന്ന ഒരു ചിത്രമായിരിക്കും വെടിക്കെട്ട് എന്ന് ഉറപ്പിക്കാൻ കഴിയും. ചിത്രത്തിന്റെ ഇതിനോടാർഗം ഇറങ്ങിയ ഗാനങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.