നരസിംഹത്തിലെ നന്ദ ഗോപാൽ മാരാറായി മമ്മൂട്ടി എത്തിയതിന് പിന്നിൽ.. പിന്നാമ്പുറകഥ ഇങ്ങനെ
മലയാളത്തിലെ അഭിമാനമായ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ ഓരോ സിനിമയിലും എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷാജി കൈലാസിന്റെ സിനിമ തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ തന്നെയാണ് ഏറ്റവും ഒടുവിലായി പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കിയ കടുവ ആണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള ചില ചർച്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ ചർച്ചയാകുന്നത് ഷാജി കൈലാസിന്റെ ഒരു ഇന്റർവ്യൂ ആണ്. നരസിംഹം എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ മമ്മൂട്ടി എത്താനുള്ള കാരണം എന്താണെന്ന് ചോദിച്ച അവതാരകൻ ഷാജി കൈലാസ് നൽകിയ മറുപടിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ മമ്മൂക്ക തയ്യാറായത് എന്നതിന് ഷാജികൈലാസിന് മികച്ച അഭിപ്രായം ഉണ്ട്. സിനിമയുടെ തുടക്കം മുതൽ തന്നെ തങ്ങൾക്ക് നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു ശക്തമായ നടന്നുതന്നെ ആവശ്യമായിരുന്നു എന്നാൽ മമ്മൂക്ക സമീപിച്ചപ്പോൾ തന്നെ അദ്ദേഹം സമ്മതിക്കുകയായിരുന്നു. മമ്മൂക്ക എന്ന നടനെ അത്രമേൽ ആണ് സിനിമയോടുള്ള ആത്മാർത്ഥത ഉള്ളത്.
കഥ കേട്ടു കഴിഞ്ഞപ്പോൾ എപ്പോഴാണ് വരേണ്ടത് എന്ന് എന്നാണ് ഡേറ്റ് എന്നു മാത്രമാണ് അദ്ദേഹം ചോദിച്ചത് വിളിച്ച് ദിവസം തന്നെ വന്ന് കഥാപാത്രത്തെ അവതരിപ്പിച്ചു പോവുകയും ചെയ്തു. എപ്പോഴും എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതു കൊണ്ടു തന്നെ പുതിയ കഥാപാത്രങ്ങളെയും സംവിധായകരെയും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് പകരം വെക്കാൻ മലയാള സിനിമയിൽ മറ്റൊരു നടനില്ല. ഒരു സെറ്റിൽ മമ്മൂക്ക കംഫർട്ടബിൾ അല്ലെങ്കിൽ ആ സെറ്റ് മൊത്തം നടന്ന എല്ലാവരെയും കംഫർട്ടബിൾ ആക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മമ്മൂട്ടി എന്ന നടൻ ഇതിൽ കൂടുതലൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഒരു നടനെന്ന രീതിയിൽ വ്യത്യസ്ത കണ്ടെത്തുവാൻ ഇപ്പോഴും ശ്രമിക്കുന്ന നടൻ ആയതുകൊണ്ടാണ് മലയാളത്തിലെ പുതിയ സംവിധായകരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു അവസരത്തിനായി തേടിയെത്തുന്നത്.